താൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ, സിപിഎമ്മിന്റെ ക്ഷണം തള്ളില്ല; ആര്യാടൻ ഷൗക്കത്ത്

പലസ്തീൻ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് കെപിസിസിയുമായി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്. താൻ അച്ചടക്കം ലംഘിച്ചോ എന്നത് മാധ്യമങ്ങളോട് പറയുന്നില്ല. കെപിസിസി ജനറൽ സെക്രട്ടറിയാണ് താനെന്ന് പറഞ്ഞ ആര്യാടൻ ഷൗക്കത്ത് അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണെന്നും പ്രതികരിച്ചു.

മലപ്പുറത്ത് പാർട്ടി വിലക്ക് ലംഘിച്ച് പലസ്തീൻ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിച്ചത് നിലപാടാണെന്നും അതിൽ മാറ്റമില്ലെന്നും ഷൗക്കത്ത് വ്യക്തമാക്കി. പാർട്ടിക്ക് തെറ്റിദ്ധാരണയുണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് ഷൗക്കത്ത് കെപിസിസിക്ക് നൽകിയ വിശദീകരണം. അതേ സമയം സിപിഎമ്മിന്റെ ക്ഷണം തള്ളാനും ആര്യാടൻ ഷൗക്കത്ത് തയ്യാറായില്ല.

ഷൗക്കത്തിന്റെ ഖേദ പ്രകടനം കണക്കിലെടുത്ത് നടപടി ഒഴിവാക്കണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ട പശ്ചാത്തലത്തിൽ കൂടിയാണ് ഇന്ന് നേരിട്ടുള്ള ഹിയറിങിൽ ആര്യാടൻ ഷൗക്കത്ത് പങ്കെടുത്തത്. പലസ്തീൻ റാലി വിഷയത്തിൽ നടപടിയെടുത്താൽ ന്യൂനപക്ഷ വികാരം എതിരാകുമെന്നും , അത് സിപിഎമ്മിന് ഗുണം ചെയ്യുമെന്നും കോൺഗ്രസ് നേതാക്കൾ തിരിച്ചറിയുന്നുണ്ട്.

Read more

പാർട്ടിയെ വെല്ലുവിളിച്ചിട്ടില്ലെന്നും പാർട്ടിക്ക് തെറ്റിദ്ധാരണ ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നുമാണ് ,ൗക്കത്തിന്റെ വിശദീകരണം. ഇതേ നിലപാട് അച്ചടക്കസമിതിക്ക് മുന്നിലും ആവർത്തിച്ചാൽ നടപടി ഒഴിവാക്കിയേക്കും. പ്രശ്നം ഒത്തുതീർപ്പാകാനും സാധ്യതയുണ്ട്. എങ്കിലും മലപ്പുറം ജില്ലയിലെ പുനഃസംഘടനയടക്കം പ്രപതിസന്ധികൾ ഏറെയാണ്.