കോണ്‍ഗ്രസിന് മുന്നില്‍ നിബന്ധന വെയ്ക്കാന്‍ കോടിയേരിയും ആര്‍ എസ്പിയും ആയിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സിപിഎം നിലപാട് സാമാന്യ മര്യാദയ്ക്ക് നിരക്കാത്തതാണ്. കോണ്‍ഗ്രസില്ലാതെ ഒരു പ്രതിപക്ഷ നിരയുണ്ടാക്കാന്‍ സാധിക്കില്ല. ഉറുമ്പ് ആനയ്ക്ക് കല്യാണം ആലോചിച്ചത് പോലെയാണ് ആര്‍എസ്പിയുടെ വാദമെന്നും അദ്ദേഹം പരിഹസിച്ചു.
കേരളത്തില്‍ മാത്രമാണ് സിപിഎമ്മിന് പച്ചത്തുരുത്ത് ഉള്ളത്. മറ്റു സംസ്ഥാനങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ പോലും സാധിക്കുന്നില്ല. ബിജെപിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ആശയമാണ് സിപിഎം ഏറ്റെടുത്തത്. പക്ഷേ ഇന്ത്യയില്‍ അതിന് പ്രസക്തിയില്ല. സിപിഎമ്മിന്റെ നിലപാട് പരമപുച്ഛത്തോടെ തള്ളിക്കളയാനെ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ പ്രാധാന്യം സ്റ്റാലിനും ശരദ് പവാറും മനസിലാക്കിയിട്ടുണ്ട്. സില്‍വര്‍ലൈന്‍ പദ്ധതി കേന്ദ്രസര്‍ക്കാര്‍ മുളയിലേ നുള്ളിക്കളയേണ്ടതായിരുന്നു. വിഷയത്തില്‍ കേന്ദ്രമന്ത്രിയുടേത് അഴകൊഴമ്പന്‍ നയമാണെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.