ആശാ വർക്കർമാരുടെ സമരം ന്യായം, കേരള സർക്കാർ ഇടപെടണം; പിന്തുണച്ച് ആനി രാജ

ആശാ വർക്കർമാരുടെ സമരം ന്യായമെന്ന് സിപിഐ നേതാവ് ആനി രാജ. സമരം ഒത്തുതീർപ്പാക്കാൻ കേരള സർക്കാർ ഇടപെടണമെന്നും ആനി രാജ പറഞ്ഞു. സമരത്തിനെതിരായി എളമരം കരീം പറഞ്ഞ അഭിപ്രായം എന്തുകൊണ്ട് എന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും ആനി രാജ ഏഷ്യനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

ആശാ വർക്കർമാരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കിയതിന് പിന്നിൽ അരാജക സംഘടനകളാണെന്നാണ് എളമരം കരീം ആരോപിച്ചത്. തൽപ്പര കക്ഷികളുടെ കെണിയിൽപ്പെട്ടവരാണ് സമരം നടത്തുന്നതെന്നാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ എളമരം കരീമിൻറെ വിമർശനം. ചിലർ ആശാ വർക്കർമാരെ വ്യാമോഹിപ്പിച്ചു. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് എളമരം കരീം വിമർശനം ഉന്നയിച്ചത്.

പെമ്പിളൈ ഒരുമ സമരത്തിന് സമാനമാണ് ആശാ വർക്കർമാരുടെ സമരം. സംസ്ഥാനത്തെ മുഴുവൻ തൊഴിലാളി സംഘടനകളെയും അധിക്ഷേപിക്കുകയായിരുന്നു പെമ്പിളൈ ഒരുമ സമരം. കേന്ദ്രപദ്ധതികൾ വ്യവസ്ഥകൾക്ക് അനുസരിച്ച് നടപ്പാക്കാനേ സംസ്ഥാനത്തിന് അധികാരമുള്ളൂ. എൻഎച്ച്എം ഫണ്ടിലേക്ക് കേന്ദ്രം നൽകേണ്ട 468 കോടി നൽകിയിട്ടില്ല. ആശാ വർക്കർമാരുടെ വേതന വർദ്ധനവിൽ കാര്യമായി ഇടപെടൽ നടത്തിയത് ഇടതു സർക്കാരുകളാണ്.

അതേസമയം സിപിഎം ആശാ വർക്കർമാരുടെ സമരം തള്ളുമ്പോഴും സിപിഐ അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. ആശാ വർക്കർമാരുടെ സമരത്തെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത് വന്നിരുന്നു. സമരക്കാരുടെ ആവശ്യം ന്യായമാണ്. അവരുടെ ആവശ്യങ്ങൾ അംഗീകരിക്കണം. പിഎസ്‍സിയിലെ ശമ്പളം കൂട്ടലിനെയും അദ്ദേഹം വിമർശിച്ചു. മെച്ചപ്പെട്ട സാഹചര്യം ഉള്ളവർക്ക് സഹായ ഹസ്തം നീട്ടുമ്പോൾ ആശ വർക്കർമാരെ അവഗണിക്കരുത്. സമൂഹം എല്ലാം കാണുന്നുണ്ടെന്നും ബിനോയ്‌ വിശ്വം പറഞ്ഞിരുന്നു.

Latest Stories

ഹോണ്ടയുടെ 'ഉരുക്ക്' കണ്ണടച്ച് വാങ്ങാം! ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ തൂക്കി എലവേറ്റ്

പൊന്നിൽ പൊള്ളി കേരളം ! വില ഇന്നും മുകളിലേക്ക്..

CSK UPDATES: ചെന്നൈയുടെ കളി ഇനി തീപാറും, വെടിക്കെട്ട് ബാറ്ററെ ടീമിലെത്തിച്ച് സിഎസ്‌കെ, ആരാധകര്‍ ആവേശത്തില്‍

സഹാറ മേഖലയിലെ മൊറോക്കോയുടെ സ്വയംഭരണ പദ്ധതി; സ്പെയിൻ പിന്തുണ പുതുക്കുന്നുവെന്ന് മൊറോക്കോ

ശനിയാഴ്ച 10 മണിക്ക് ഇങ്ങ് എത്തിയേക്കണം; ഷൈനിന് വീട്ടിലെത്തി നോട്ടീസ് നല്‍കാന്‍ പൊലീസ്

ഈ ഒരു ഒറ്റ ഗുളിക മതി, ജീവിതം മാറി മറിയാന്‍; അമിത വണ്ണത്തിനും ടൈപ്പ് ടു പ്രമേഹത്തിനും ഒരൊറ്റ ഗുളികയില്‍ പരിഹാരം; എലി ലില്ലിയുടെ ഗുളിക ഇന്ത്യയിലെത്തുന്നു

ഷൈനിന് വിലക്ക്? കടുത്ത നടപടികളിലേക്ക് 'അമ്മ'; നേരിട്ട് ഹാജരായി വിശദീകരണം നല്‍കുമെന്ന് നടന്‍

IPL 2025: വിരാട് കോഹ്ലി ഇല്ല, കെഎല്‍ രാഹുല്‍ ലിസ്റ്റില്‍, ഐപിഎല്‍ 2025ലെ എറ്റവും മികച്ച 10 ബാറ്റര്‍മാര്‍ ആരെല്ലാമാണെന്ന് പറഞ്ഞ് സഞ്ജയ് മഞ്ജരേക്കര്‍

സര്‍ജറി ഒന്നിന് ഒന്ന് ഫ്രീ; മകന്റെ ശസ്ത്രക്രിയയ്ക്ക് ഓപ്പറേഷന്‍ തിയേറ്ററിന് മുന്നില്‍ കാത്തിരുന്നു; പിതാവിനും ശസ്ത്രക്രിയ നടത്തി കോട്ട മെഡിക്കല്‍ കോളേജ്

ബദ്രിനാഥ് ക്ഷേത്രത്തിന് അടുത്ത് 'ഉര്‍വശി അമ്പല'മുണ്ട്, എന്റെ പേരില്‍ തെന്നിന്ത്യയിലും ഒരു അമ്പലം വേണം: ഉര്‍വശി റൗട്ടേല