ആശാവർക്കർമാരുടെ സമരം; സര്‍ക്കാര്‍ സമീപനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി

ആശാവർക്കർമാരുടെ സമരത്തിൽ സര്‍ക്കാര്‍ സ്വീകരിച്ച സമീപനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. സമരം തീരാതിരിക്കാൻ കാരണം സമരക്കാരുടെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പിടിവാശിയാണെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി നിയമസഭയിൽ മറുപടി പറഞ്ഞ മന്ത്രി എംബി രാജേഷ് വിമര്‍ശിച്ചു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങി പോയത്.

ഓണറേറിയം വര്‍ധന ആവശ്യപ്പെട്ടുള്ള ആശ വര്‍ക്കാര്‍മാരുടെ സമരത്തെ വീണ്ടും തള്ളിയാണ് സര്‍ക്കാര്‍. രംഗത്തെത്തിയത്. സമരം തീരാതിരിക്കാൻ കാരണം സമരക്കാരുടെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പിടിവാശിയാണെന്ന് പ്രതിപക്ഷ നേതാവിന്‍റെ സബ്മിഷന് മുഖ്യമന്ത്രിക്ക് വേണ്ടി നിയമസഭയിൽ മറുപടി പറഞ്ഞ മന്ത്രി എംബി രാജേഷ് വിമര്‍ശിക്കുയ്ക്കയായിരുന്നു. കേന്ദ്രത്തെ സഹായിക്കുന്ന സമരമെന്നും മന്ത്രി ആരോപിച്ചു. ഇതോടെ സര്‍ക്കാര്‍ സമീപനത്തിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയത്.

1800 രൂപ കൃത്യമായി നൽകാത്ത കേന്ദ്രത്തിനെതിരെ ആശമാർ സമരം ചെയ്യുന്നില്ലെന്നത് വിരോധാഭാസമാണെന്നും മന്ത്രി എംബി രാജേഷ് കുറ്റപ്പെടുത്തിയിരുന്നു. സംസ്ഥാനം 23-ഡിസംബർ വരെ 7000 ഓണറേറിയം വർദ്ധിപ്പിച്ചു. 1800 രൂപ കൃത്യമായി നൽകാത്ത കേന്ദ്രത്തിനെതിരെ ആശമാർ സമരം ചെയ്യുന്നില്ലെന്നത് വിരോധാഭാസമാണ്. സമരം എങ്ങനെയും നീട്ടിക്കൊണ്ടുപോവുക എന്നതാണ് സമരത്തിന് പിന്നിലുള്ളവരുടെ ഉദ്ദേശമെന്നും മന്ത്രി കുറ്റപ്പെടുത്തി. അതേസമയം സമരം പരിഹരിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തോട് പോസിറ്റീവായാണ് മുഖ്യമന്ത്രി പ്രതികരിച്ചതെന്നും മന്ത്രി പറഞ്ഞു.

സമരം നടക്കുന്നതിനിടെ പാർലമെന്റിൽ കേന്ദ്രം തെറ്റായ മറുപടി നൽകിയെന്നും എംബി രാജേഷ് കുറ്റപ്പെടുത്തി. ഓണറേറിയം 7000 നൽകുമ്പോൾ 6000 എന്നാണ് മറുപടി നൽകിയത്. അവകാശ ലംഘനത്തിന് നോട്ടീസ് നൽകാവുന്നതാണിത്. ആശമാർക്ക് 10000 രൂപയിൽ 8200 രൂപയും സംസ്ഥാനം നൽകുന്നുണ്ട്. ബാക്കി നൽകേണ്ട കേന്ദ്രം കുടിശിക വരുത്തുന്നുവെന്നും എന്നിട്ടും സംസ്ഥാനത്തിനെതിരെയാണ് ആശമാർ സമരം ചെയ്യുന്നതെന്നും സമരത്തിന് പിന്നിൽ തീർത്തും രാഷ്ട്രീയമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

Latest Stories

കഞ്ചാവ് കേസ് പ്രതി എക്‌സൈസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു; രണ്ട് ഉദ്യോഗസ്ഥര്‍ ചികിത്സയില്‍

വിവാദങ്ങള്‍ക്ക് പുല്ലുവില; എമ്പുരാന്‍ 200 കോടി ക്ലബ്ബില്‍; സന്തോഷം പങ്കുവച്ച് മോഹന്‍ലാല്‍

MI VS KKR: എന്ത് ചെയ്യാനാണ് രോഹിത്തിന്റെ സഹതാരമായി പോയില്ലേ, ടോസിനിടെ ഹാർദിക്കിന് പറ്റിയത് വമ്പൻ അബദ്ധം; വീഡിയോ കാണാം

പൃഥ്വി മുമ്പും അവഗണനകള്‍ നേരിട്ടതല്ലേ; വഴിവെട്ടുന്നവര്‍ക്കെല്ലാം നേരിടേണ്ടി വരും; കളക്ഷന്‍ കണക്കുകള്‍ ഇനി എമ്പുരാന് മുന്‍പും ശേഷവുമെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍

മുന്‍ഭാഗത്തെ ഗ്ലാസ് പൊട്ടിയ നിലയില്‍ യാത്രക്കാരുമായി സര്‍വീസ്; കെഎസ്ആര്‍ടിസി ബസിന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്

ആശമാരോടുള്ള ക്രൂരത; കേരളം ലജ്ജിച്ച് തലതാഴ്ത്തുന്നുവെന്ന് കെ സുരേന്ദ്രന്‍

വഖഫ് ബില്‍ മുസ്ലീങ്ങളുടെ ഭൂമിയും ആരാധനാലയങ്ങളും തട്ടിയെടുക്കില്ല; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് കിരണ്‍ റിജിജു

സൽമാന് വീണ്ടും ഫ്ലോപ്പ് ! നാഷണൽ ക്രഷും രക്ഷപെടുത്തിയില്ല; മുരുഗദോസിന് വീണ്ടും നിരാശ

L3 The Bigining: ഖുറേഷിയുടെ മൂന്നാമൂഴം; ടൈറ്റില്‍ 'അസ്രയേല്‍' എന്നോ? ദൈവത്തിന്റെ മരണദൂതന്‍ വരുമോ?

കേരളത്തില്‍ ഈ പഞ്ചായത്തുകളില്‍ മാത്രം, ബില്ലിനെ ഭയക്കാതെ വൈദ്യുതിയും പാചകവാതകവും ഉപയോഗിക്കാം; അറിയാം ജനങ്ങളുടെ പണം ജനങ്ങളിലേക്കെത്തുന്ന പഞ്ചായത്തുകള്‍