റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പരിസരത്ത് വച്ച് ജോലി ചെയ്യുന്നതിനിടെ മാധ്യമ പ്രവര്‍ത്തകയെ പരസ്യമായി ആക്രമിച്ച് കടന്നുകളഞ്ഞ പ്രതി പിടിയില്‍. വര്‍ക്കല അയിരൂര്‍ സ്വദേശി സന്തോഷ് കുമാര്‍ ആണ് കേസില്‍ പിടിയിലായത്. വഞ്ചിയൂര്‍ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. മെയ് നാലിന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

പ്രതിയ്‌ക്കെതിരെ പൊലീസ് നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതിന് പിന്നാലെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. വഞ്ചിയൂര്‍ കോടതി പരിസരത്ത് റിപ്പോര്‍ട്ടിംഗ് നടത്തുകയായിരുന്ന മാധ്യമ പ്രവര്‍ത്തകയെ പ്രതി പരസ്യമായി ആക്രമിക്കുകയായിരുന്നു.

മാധ്യമ പ്രവര്‍ത്തക പ്രതികരിച്ചതോടെ സഹപ്രവര്‍ത്തകര്‍ സംഭവത്തില്‍ ഇടപെട്ടെങ്കിലും പ്രതി കോടതി വളപ്പിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്. പിന്നാലെ മാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. പ്രതിയെ ഉടന്‍ പിടികൂടണമെന്ന് മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെ ആവശ്യപ്പെട്ടിരുന്നു.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി