സ്വയം മുറിവേൽപ്പിച്ച്, വായിൽ ബ്ലേഡ് കടിച്ചുപിടിച്ച് യാത്രക്കാരന് നേരെ ആക്രമണം; പരിക്കേറ്റയാൾക്ക് മുഖത്ത് 43 സ്റ്റിച്ച്, സംഭവം കെഎസ്ആർടിസിയിൽ

കെഎസ്ആർടിസി ബസിൽ യുവാവിൻറെ ആക്രമണം. യാത്രക്കാരനായ യുവാവ് സ്വയം ബ്ലേഡ് കൊണ്ട് ദേഹത്ത് മുറിവേൽപ്പിച്ചശേഷം വായിൽ ബ്ലേഡ് കടിച്ചുപിടിച്ച് മറ്റൊരു യാത്രക്കാരനെയും ആക്രമിച്ചു. ചേർത്തലയിൽ നിന്ന് മാനന്തവാടിക്ക് പോവുകയായിരുന്ന ബസ് തൃശൂർ തളിക്കുളത്ത് എത്തിയപ്പോഴാണ് യാത്രക്കാരൻറെ ആക്രമണം ഉണ്ടായത്. തളിക്കുളം സ്വദേശി ഫാസിലാണ് ആക്രമണം നടത്തിയത്.

കെഎസ്ആർടിസി ബസിൽ വെള്ളിയാഴ്‌ച്ച രാത്രിയോടെയായിരുന്നു സംഭവം. ബ്ലേഡ് കൊണ്ട് മുഖത്തും ദേഹത്തും സ്വയം മുറിവേൽപ്പിച്ച് ശേഷം ഫാസിൽ മറ്റൊരു യാത്രക്കാരനെ ആക്രമിച്ചത്. ആക്രമണത്തിന് ഇരയായത് ഗുരുവായൂർ മമ്മിയൂർ സ്വദേശി സാബു കെ ശങ്കരനാണ്. കഴുത്തിനും മുഖത്തിനും പരിക്കേറ്റ സാബുവിന് 43 സ്റ്റിച്ചുണ്ട്. സാബുവിൻറെ ഇരുചെവികൾക്കും മുറിവേറ്റിട്ടുണ്ട്. ഇരുവരെയും ഏങ്ങണ്ടിയൂർ എംഐ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

അക്രമി ബസിൻറെ മുൻവശത്തെയും ഡോറിന് മുകളിലത്തെയും ചില്ലും തകർത്തു. തൃപ്രയാറിൽ നിന്നും ബസിൽ കയറിയതായിരുന്നു സാബു. തളിക്കുളം പത്താംകല്ലിൽ നിന്നാണ് ഫാസിൽ ബസിൽ കയറിയത്. സ്ത്രീകളുടെ സീറ്റിലിരുന്ന ഇയാളോട് പിറകിലേക്ക് മാറിയിരിക്കണമെന്ന് ആവശ്യപ്പെട്ട കണ്ടക്ടറെ ഇയാൾ ഭീഷണിപ്പെടുത്തുകയും തുടർന്ന് ആക്രമണം നടത്തുകയായിരുന്നുവെന്നുമാണ് വിവരം. സംഭവത്തിൽ ഫാസിലിനെതിരെ വാടാനപ്പിള്ളി പൊലീസ് കേസെടുത്തു.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ