നിയമസഭ കൈയാങ്കളി കേസ്; പ്രതികളുടെ വിടുതൽ ഹർജി തള്ളി

നിയമസഭ കൈയാങ്കളി കേസിൽ പ്രതികളുടെ വിടുതൽ ഹർജി കോടതി തള്ളി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ളവരുടെ ഹർജിയാണ് തിരുവനന്തപുരം സിജെഎം കോടതി തള്ളിയത്. ആറ് പ്രതികളും നവംബർ 22 ന് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. നവംബർ 22 ന് കുറ്റപത്രം വായിച്ചു കേൾപ്പിക്കും.

Read more

മന്ത്രി വി.ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ.പി ജയരാജൻ, കെ.ടി ജലീൽ, മുൻ എംഎൽഎമാരായ കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ സദാശിവൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതു തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പൊലീസ് കേസ്.