നിയമസഭാ കൈയാങ്കളി കേസ്; പ്രചരിക്കുന്നത് യഥാർത്ഥ ദൃശ്യമല്ല, പുതിയ വാദവുമായി പ്രതികൾ

നിയമസഭാ കൈയാങ്കളി കേസിൽ പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങൾ യഥാർത്ഥത്തിൽ ഉള്ളതല്ലെന്നും വാച്ച് ആൻഡ് വാർഡായി എത്തിയ പൊലീസുകാരാണ് സംഘർഷമുണ്ടാക്കിയതെന്നും പ്രതികളുടെ വാദം. പൊലീസ് ബലം പ്രയോഗിച്ചപ്പോൾ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും പ്രതികൾ വാദിക്കുന്നു.

നിയമസഭാ കൈയാങ്കളി കേസിൽ വിശദമായ വാദപ്രതിവാദമാണ് തിരുവനന്തപുരം കോടതിയിൽ നടക്കുന്നത്. ഇതിനിടെയാണ് പുതിയ വാദവുമായി മുൻ എംഎൽഎമാരായ പ്രതികളുടെ അഭിഭാഷകൻ രംഗത്തെത്തിയത്. മന്ത്രി വി. ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്ത്, സി.കെ. സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവരാണ് വിടുതൽ ഹര്‍ജി സമർപ്പിച്ചത്.

സ്പീക്കറുടെ ഡയസിൽ കയറിയത് ആറ് എംഎൽഎമാർ മാത്രമല്ലെന്നും മറ്റ് ചിലരുമുണ്ടെന്നും പ്രതികൾ ചൂണ്ടിക്കാട്ടി. അക്രമം കാണിക്കാൻ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും പൊലീസ് ഇടപെട്ടതോടെ പ്രതിരോധിക്കുകയായിരുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടി. അക്രമത്തിന് പ്രതികൾക്ക് ഉദ്ദേശം ഉണ്ടായിരുന്നില്ല. പൊലീസ് ബലം പ്രയോഗിച്ചപ്പോൾ പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. കേസിൽ പൊലീസ് മാത്രമാണ് സാക്ഷികൾ. 140 എംഎൽഎമാരെയും 21 മന്ത്രിമാരെയും സാക്ഷിയാക്കിയില്ലെന്നുമാണ് പുതിയ വാദങ്ങൾ.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം