നിയമസഭ കൈയാങ്കളി കേസ്; സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

നിയമസഭാ കയ്യാങ്കളിക്കേസ് നടത്തിപ്പിന് സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന്‌ കത്ത് നല്‍കി. കയ്യാങ്കളിക്കേസ് നിമവിരുദ്ധമായി പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ പോരാട്ടം നടത്തിയ പശ്ചാത്തലത്തില്‍ സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ വിചാരണ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഈ ആവശ്യം രമേശ് ചെന്നിത്തല ഉന്നയിച്ചത്.

രമേശ് ചെന്നിത്തലയുടെ പ്രസ്താവന:

നിയമസഭാ കയ്യാങ്കളിക്കേസ് നിമവിരുദ്ധമായി പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ പോരാട്ടം നടത്തിയ പശ്ചാത്തലത്തില്‍ സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ വിചാരണ ഉറപ്പാക്കുന്നതിന് വേണ്ടി കേസ് നടത്തിപ്പിന് സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഞാൻ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി മുതല്‍ സുപ്രീംകോടതി വരെ എൻ്റെ ഭാഗത്തിൽ നിന്ന് നിയമ യുദ്ധം നടത്തിയിരുന്നു.

സൗമ്യാ വധം, ചലച്ചിത്ര നടിയ്ക്ക് എതിരായ അതിക്രമം തുടങ്ങിയ കോളിളക്കമുണ്ടാക്കിയ കേസുകളില്‍ സ്‌പെഷ്യല്‍ പബ്‌ളിക് പ്രസിക്യൂട്ടറായിരുന്ന അഡ്വ.സുരേശനെ നിയമസഭാ കയ്യാങ്കളിക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയോഗിക്കണമെന്നും നിര്‍ദ്ദേശിച്ചു.

നീതി നിര്‍വഹണത്തിനുള്ള ഭരണഘടനാപരമായ ബാദ്ധ്യത നിറവേറ്റാതെ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് കൂട്ടു നിന്ന അതേ പ്രോസിക്യൂട്ടറോ സര്‍ക്കാര്‍ സര്‍വ്വീസിലുള്ള മറ്റേതെങ്കിലും അഭിഭാഷകനോ കേസ് വാദിച്ചാല്‍ അത് പ്രഹസനമായി മാറുകയും കേസ് അട്ടിമറിക്കപ്പെടുകയും ചെയ്യും. അത് നീതിന്യായ വ്യവസ്ഥിതിയെ പരാജയപ്പെടുത്തുകയും പൊതു താത്പര്യത്തെ അട്ടിമറിക്കുകയും ചെയ്യും.

കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ സുപ്രീംകോടതി അതിനിശിതമായ വിമര്‍ശനമാണ് നടത്തിയതെന്ന് മുഖ്യമന്ത്രി ഓർക്കണം. പൊതുമുതല്‍ നശിപ്പിക്കപ്പെട്ട ഈ കേസില്‍ പ്രതികളും സര്‍ക്കാരും ഒന്നിക്കുന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥയാണുണ്ടായത്. ദൃശ്യമാദ്ധ്യമങ്ങള്‍ വഴി ലോകം മുഴുവന്‍ തത്സമയം കണ്ട സംഭവത്തില്‍ ആരൊക്കെയാണ് അത് ചെയ്തതെന്ന് വ്യക്തമാകുന്നില്ലെന്നാണ് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചത്. ഇത് നട്ടുച്ചയെ ഇരുട്ടാക്കുന്നതിന് തുല്യമാണ്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കാനും നിയമവ്യവസ്ഥ നടപ്പാക്കാനും ബാദ്ധ്യതയുള്ള സര്‍ക്കാരണ് നിയമവ്യവസ്ഥ അട്ടിമറിക്കാന്‍ ശ്രമിച്ചത്.

അതിനാല്‍ കേസ് അട്ടിമറിക്കപ്പെടാതിരിക്കുന്നതിനും നീതി നിര്‍വഹണം ഉറപ്പാക്കപ്പെടുന്നതിനും ഈ കേസിന്റെ വിചാരണയ്ക്ക് സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടറെ നിയമിക്കേണ്ടത് അനിവാര്യമാണ്.

Latest Stories

ബോർഡർ ഗവാസ്‌ക്കർ തുടങ്ങി ഒപ്പം ചതിയും വഞ്ചനയും, രാഹുലിന്റെ പുറത്താക്കലിന് പിന്നാലെ വിവാദം, ഏറ്റെടുത്ത് ക്രിക്കറ്റ് വിദഗ്ധർ

എല്ലാം രഹസ്യമായിരിക്കണമെന്ന് എനിക്ക് നിര്‍ബന്ധമാണ്.. പക്ഷെ; ഐശ്വര്യ-അഭിഷേക് വിഷയത്തില്‍ പ്രതികരിച്ച് ബച്ചന്‍

'വയനാട്ടിലെ ഹർത്താൽ നിരുത്തരവാദപരമായ സമീപനം'; പെട്ടെന്നുള്ള ഹർത്താൽ അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി

കാഞ്ചന മൊയ്തീന് ഉള്ളതാണെങ്കിൽ കോഹ്‌ലി ഹേസൽവുഡിന് ഉള്ളതാ, ഇനിയെങ്കിലും ഒന്ന് വിരമിച്ച് പോകണം എന്ന് ആരാധകർ; അതിദയനീയം ഈ കണക്കുകൾ

അദാനിക്ക് അടുത്ത തിരിച്ചടി; അമേരിക്കയിലെ കേസിന് പിന്നാലെ എല്ലാ കരാറുകളും റദ്ദാക്കി കെനിയ; നയ്‌റോബിയിലെ വിമാനത്താവള നടത്തിപ്പ് നടക്കില്ല

ഇന്ത്യൻ നാവികസേനാ കപ്പൽ മത്സ്യബന്ധന ബോട്ടിൽ ഇടിച്ച് അപകടം; രണ്ട് പേരെ കാണാതായി

തര്‍ക്കങ്ങള്‍ക്കിടെ ഒരേ വേദിയില്‍, മുഖം തിരിച്ച് ധനുഷും നയന്‍താരയും; വീഡിയോ

വായു ഗുണനിലവാര സൂചിക 500-ന് മുകളിൽ; പുകമഞ്ഞിൽ പുതഞ്ഞ് ഡല്‍ഹി, ജനജീവിതം ദുസഹം

എതിർ ടീമുകളെ നിരാശരാക്കി, പെപ് ഗാർഡിയോള മാൻ സിറ്റിയിൽ തുടരും

മുകേഷ്, ജയസൂര്യ ഉൾപ്പെടെയുള്ള നടൻമാർക്കെതിരായ കേസുകളിൽ ട്വിസ്റ്റ്; പീഡന പരാതികൾ പിൻവലിക്കുന്നതായി നടി