'അടച്ചിട്ട കോടതിയിലെ വാദം അവസാനിപ്പിക്കണം'; നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് ഹർജി, നിർണായക നീക്കവുമായി അതിജീവിത

നടി ആക്രമിക്കപ്പെട്ട കേസിലെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന ആവശ്യവുമായി അതിജീവിത. അടച്ചിട്ട കോടതിയിലെ വാദം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതിയിൽ ഹർജി നൽകി. അന്തിമവാദം തുടങ്ങിയതിന് പിന്നാലെയാണ് ഈ ആവശ്യവുമായി അതിജീവിത വിചാരണക്കോടതിയെ സമീപിച്ചിരിക്കുന്നത്.

താൻ ഇരയല്ല അതിജീവിതയാണെന്ന നിലപാട് തുടക്കം മുതൽ സ്വീകരിച്ച നടി ഇപ്പോൾ അന്തിമവാദം തുറന്ന കോടതിയിൽ നടക്കട്ടെ എന്ന നിലപാട് സ്വീകരിക്കുന്നതിന് വലിയ മാനങ്ങളുണ്ട്. ഇനി കോടതിയിൽ നടക്കുന്ന കാര്യങ്ങൾ പൊതുസമൂഹം കൂടി അറിയണമെന്നും ഇതിൽ തൻ്റെ സ്വകാര്യതയുടെ വിഷയങ്ങളൊന്നുമില്ലെന്നും അതിജീവിത കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വാദം നടക്കുന്നത്.

സുപ്രീംകോടതി മാർഗ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നടിയെ ആക്രമിച്ച കേസിൻ്റെ ഇതുവരെയുള്ള വിചാരണ അടച്ചിട്ട കോടതിയിൽ നടന്നത്. എന്നാൽ വാദം അന്തിമഘട്ടത്തിലേയ്ക്ക് കടക്കുന്നതോടെയാണ് നടി നിർണായക നീക്കം നടത്തുന്നത്. നേരത്തെ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തിൽ നേരത്തെ അതിജീവിത കോടതിയിൽ അവിശ്വാസം രേഖപ്പെടുത്തിയിരുന്നു.

മെമ്മറി കാർഡിലെ നിയമവിരുദ്ധ പരിശോധനയുമായി ബന്ധപ്പെട്ട് അതിജീവിത നേരത്തെ രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കപ്പെട്ടതായി ചൂണ്ടിക്കാണിച്ചായിരുന്നു അതിജീവിതയുടെ പരാതി. അന്വേഷണ റിപ്പോർട്ടിൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും കുറ്റക്കാർക്ക് എതിരെ നടപടി എടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് എതിരെ നേരത്തെ അതിജീവിത കോടതി അലക്ഷ്യ ഹർജിയും ഫയൽ ചെയ്തിരുന്നു. വിചാരണ കോടതിയിലാണ് അതിജീവിത ഹർജി നൽകിയത്. നടൻ ദിലീപിനെതിരെ പൊലീസ് കള്ളത്തെളിവുകൾ ഉണ്ടാക്കി എന്ന ആരോപണത്തിലാണ് ഹർജി. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്രീലേഖ ആരോപണം ഉന്നയിച്ചത്.

Latest Stories

ഇനി നിയമപരമായി നേരിടും! 'രാമായണ' അഭ്യൂഹത്തോട് പ്രതികരിച്ച് സായ് പല്ലവി

"രോഹിതിനെ കൊണ്ട് പറ്റുന്ന പൊസിഷൻ അതാണ്, അല്ലാതെ വേറെ വഴി ഇല്ല"; രവി ശാസ്ത്രിയുടെ വാക്കുകൾ ഇങ്ങനെ

'നാലു സെഞ്ച്വറികളുമായി പരമ്പര പൂര്‍ത്തിയാക്കാന്‍ അവന് കഴിയും'; ഫോമിലല്ലാത്ത ഇന്ത്യന്‍ താരത്തെക്കുറിച്ച് ധീരമായ പ്രവചനം നടത്തി ഗവാസ്‌കര്‍

എസ്ഡിആര്‍എഫ് കണക്കുകള്‍ വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍; കേരളത്തിന് കൂടുതല്‍ സഹായത്തിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി

എസ് സുദേവന്‍ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി; എതിരില്ലാതെ തിരഞ്ഞെടുപ്പ്; ഇത് രണ്ടാമൂഴം

പോർച്ചുഗലും അർജന്റീനയും വേദിയാകുന്ന ലോകകപ്പിന് ക്രിസ്റ്റ്യാനോയും മെസിയും പന്ത് തട്ടുമോ?

നയന്‍താര മറുപടി പറയണം; ധനുഷിന്റെ ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസ്; മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് കോടതി നോട്ടീസ്, നടപടി അതിജീവിതയുടെ ഹർജിയിൽ

തുണി അഴിച്ച് അഭിനയിക്കണം, സ്‌ക്രിപ്റ്റ് ഉണ്ട് എന്ന് പ്രൊഡക്ഷന്‍ കമ്പനി; മറുപടിയുമായി ഉര്‍ഫി ജാവേദ്

ജോ റൂട്ട് ഒന്നും അല്ല, നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് താരം അവൻ: റിക്കി പോണ്ടിങ്