സംസ്ഥാനത്ത് വ്യാപക എ.ടി.എം തട്ടിപ്പ്: പണം പിന്‍വലിച്ചത് പത്ത് തവണകളായി; കൊച്ചിയിലെ ഡോക്ടറുടെ അക്കൗണ്ടില്‍ നിന്ന് നഷ്ടമായത് ഒരു ലക്ഷം രൂപ

സുരക്ഷാ സംവിധാനങ്ങളെ മറി കടന്നുകൊണ്ട് സംസ്ഥാനത്തു വീണ്ടും വ്യാപക എടിഎം തട്ടിപ്പ്. കൊച്ചിയിലാണ് തട്ടിപ്പ് നടന്നത്. ഒരു ഡോക്ടറുടെ അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ നഷ്ടമാവുകയായിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിലെ രണ്ട് ബാങ്കുകളുടെ എടിഎം വഴി പണം പിന്‍വലിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. 15 മിനിറ്റിന്റെ ഇടവേളകളില്‍ 10 തവണയായി പണം പിന്‍വലിച്ചിരിക്കുന്നത്

Read more

തിങ്കളാഴച പുലര്‍ച്ചെ തൃശൂരില്‍ എ.ടി.എമ്മില്‍ മോഷണശ്രമം നടന്നിരുന്നു. എടിഎമ്മില്‍ ഗ്യാസ് കട്ടറുപയോഗിച്ചാണ് മോഷണത്തിന് ശ്രമം നടന്നത്. എന്നാല്‍ നാട്ടുകാര്‍ കണ്ടതോടെ മോഷണശ്രമം ഉപേക്ഷിച്ച് മോഷ്ടാക്കള്‍ രക്ഷപ്പെടുകയായിരുന്നു. ഇവരെ പിന്നീട് രാത്രിയില്‍ പിടികൂടിയിരുന്നു.