ജബല്‍പൂരില്‍ ക്രൈസ്തവര്‍ക്കു നേരെ ഉണ്ടായ ആക്രമണം അത്യന്തം ഹീനം; അക്രമികള്‍ക്കെതിരെ കൃത്യമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി

മധ്യപ്രദേശിലെ ജബല്‍പൂരില്‍ ക്രൈസ്തവര്‍ക്കു നേരെ ഉണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വിഷയത്തില്‍ ശക്തമായി ഇടപെടാനും അക്രമികള്‍ക്കെതിരെ കൃത്യമായ നിയമനടപടികള്‍ സ്വീകരിക്കാനും ബന്ധപ്പെട്ടവര്‍ തയ്യാറാകണം. ആക്രമണത്തിന് ഇരയായവര്‍ക്കു വേണ്ട എല്ലാ സഹായവും ചെയ്യാന്‍ അവിടുത്തെ സംസ്ഥാന സര്‍ക്കാരും യൂണിയന്‍ സര്‍ക്കാരും തയ്യാറാവണം. ആക്രമിക്കപ്പെട്ട മലയാളികളായ വൈദികരോട് കേരളസമൂഹത്തിന്റെയാകെ ഐക്യദാര്‍ഢ്യം അറിയിക്കുന്നതായു മുഖ്യമന്ത്രി പറഞ്ഞു.

തീര്‍ത്ഥാടനം നടത്തുകയായിരുന്ന കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്ന ആദിവാസികളുടെ സംഘത്തെ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയതും, അവരെ സഹായിക്കാനായി എത്തിയ മലയാളികളായ വൈദികരെ പൊലീസുകാരുടെ സാന്നിധ്യത്തില്‍ മര്‍ദ്ദിച്ചതും അത്യന്തം ഹീനമാണ്.

ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന വര്‍ഗ്ഗീയ ആക്രമണങ്ങള്‍ ജനങ്ങളുടെ സമാധാനപരമായ ജീവിതത്തിനും രാജ്യത്തിന്റെ പൊതുവായ പുരോഗതിക്കും ഭീഷണിയാകുന്നു എന്ന് അവയ്ക്കു പിന്നിലുള്ളവര്‍ മനസിലാക്കണം. സമൂഹത്തില്‍ വിദ്വേഷം പടര്‍ത്തുന്നതും അശാന്തി വളര്‍ത്തുന്നതുമായ നടപടികളില്‍ നിന്ന് അവര്‍ പിന്തിരിയുകയും വേണം.

മണിപ്പൂരില്‍ ഉള്‍പ്പെടെ ഉണ്ടായിട്ടുള്ള സംഘര്‍ഷങ്ങള്‍ക്കു ശാശ്വത പരിഹാരം കാണാന്‍ ഉത്തരവാദത്തപ്പെട്ടവര്‍ ഇനിയും തയ്യാറായിട്ടില്ല. അതാകട്ടെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതിന് ഇടയാക്കുന്നുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ ഇന്ത്യയിലെ വര്‍ദ്ധിക്കുന്ന ഇത്തരം ആക്രമണങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളെക്കുറിച്ച് മൗനം പാലിക്കുന്ന യൂണിയന്‍ സര്‍ക്കാര്‍ ഇന്ത്യയുടെ പ്രതിച്ഛായ ലോകമാകെ ഇടിയുമ്പോള്‍ കൈയും കെട്ടി നോക്കിനില്‍ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇത് തിരുത്താന്‍ അവര്‍ തയ്യാറാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

Latest Stories

RR UPDATES: രാജസ്ഥാന്റെ സങ്കടത്തിനിടയിലും ആ ആശ്വാസ വാർത്ത നൽകി സഞ്ജു സാംസൺ, വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

തുഷാര കൊലക്കേസ്; പട്ടിണിക്കൊലയിൽ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം ശിക്ഷ

ഇന്‍സ്റ്റാഗ്രാമിലൂടെ പ്രണയം നടിച്ച് 16കാരിയെ തട്ടിക്കൊണ്ടുപോയത് ബിഹാര്‍ സ്വദേശി; പഞ്ചാബില്‍ നിന്ന് പ്രതിയെ പിടികൂടി കുട്ടിയെ മോചിപ്പിച്ച് ഫോര്‍ട്ട് പൊലീസ്

ഫോർച്യൂണറിന്റെ എതിരാളി; വരവറിയിച്ച് 'മജസ്റ്റർ'

സ്മാർട്ട് ഇന്ത്യൻ വീട്ടമ്മമാരും 12000 ടൺ സ്വർണ്ണവും..

എക്‌സൈസ് ചോദ്യം ചെയ്യലിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച് ഷൈൻ ടോം ചാക്കോ; വിഡ്രോവൽ സിൻഡ്രോമെന്ന് സംശയം

മുസ്ലീം നടനെ സിഖ് ഗുരു ആക്കുന്നോ? ആമിര്‍ ഖാനെതിരെ പ്രതിഷേധം; വിവാദത്തിന് പിന്നാലെ പ്രതികരിച്ച് താരം

'നമുക്ക് ആദ്യം ചൗകിദാറിനോട് ചോദിക്കാം'; തീവ്രവാദികള്‍ ഒരു തടസ്സവുമില്ലാതെ വന്നുപോയപ്പോള്‍ എവിടെയാണ് വീഴ്ചയുണ്ടായതെന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി

രാജ്യത്ത് കോൺഗ്രസ് തിരിച്ചു വരില്ലെന്ന് പറയാനാവില്ല, അതിന്റെ ജനകീയ അടിത്തറ നഷ്ടമായിട്ടില്ല; പ്രഫുല്ല സാമന്തറേ

63,000 കോടി രൂപയുടെ റഫേല്‍ വിമാന കരാര്‍ ഇന്ന് ഒപ്പുവയ്ക്കും; ഇത്തവണ ഫ്രാന്‍സ് സര്‍ക്കാരുമായി നേരിട്ടുള്ള ഇടപാട്; ലക്ഷ്യം നാവികസേനയ്ക്ക് കരുത്ത് പകരാന്‍