ട്രയിനിൽ മാധ്യമ പ്രവർത്തകയ്ക്കും ഭർത്താവിനും നേരെ ആക്രമണം; രണ്ട് യുവാക്കൾ പിടിയിൽ

ട്രയിനിൽ മാധ്യമ പ്രവർത്തകയ്ക്കും റെയിൽവേ ഉദ്യോഗസ്ഥനായ ഭർത്താവിനും നേരെ ആക്രമണം. സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിലായി. കോഴിക്കോട് പുതിയറ തിരുത്തിയാട് കാട്ടുപ്പറമ്പത്ത് വീട്ടിൽ കെ.അജൽ (23), കോഴിക്കോട് ചേവായൂർ നെടുലിൽപറമ്പിൽ അതുൽ (23) എന്നിവരാണ് കൊല്ലം റെയിൽവേ പൊലീസിന്റെ പിടിയിലായത്. അപമര്യാദയായി പെരുമാറിയത് യുവതി ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു ആക്രമണം.

ഇന്നലെ വൈകിട്ടാണ് ആക്രമണം നടന്നത്. തിരുവനന്തപുരത്ത് നിന്ന് ജോലി കഴിഞ്ഞ് മലബാർ എക്സ്പ്രസില്‍ വർക്കലയ്ക്ക് പോകുകയായിരുന്നു മാധ്യമ പ്രവർത്തകയും ഭർത്താവും. ട്രെയിൻ ചിറയിൽകീഴ് എത്തിയപ്പോൾ ഭർത്താവ് പ്ലാറ്റ്ഫോമിലേക്കു ഇറങ്ങി. തുടർന്ന് യുവാക്കൾ ബി3 കംപാർട്മെന്റിൽ യാത്ര ചെയ്തിരുന്ന യുവതിയുടെ അടുത്തെത്തി അപമര്യാദയായി പെരുമാറുകയായിരുന്നു. യുവതി അക്രമം ചെറുക്കുകയും പ്ലാറ്റ്ഫോമിലായിരുന്ന ഭർത്താവിനെ വിവരം അറിയിക്കുകയും ചെയ്തു. അപമര്യാദയായി പെരുമാറിയത് ഭർത്താവ് ചോദ്യം ചെയ്തതിനെ തുടർന്ന് യുവാക്കൾ ആക്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞ് എത്തിയ പൊലീസിനെയും യുവാക്കൾ ആക്രമിച്ചു.

ബലപ്രയോഗത്തിലൂടെയാണ് അക്രമികളെ പൊലീസ് കീഴ്‌പ്പെടുത്തിയത്. ട്രെയിൻ കൊല്ലം സ്റ്റേഷനിൽ‌ എത്തിയപ്പോൾ പ്രതികളെ ഇറക്കി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൊല്ലം റയിൽവേ പൊലീസ് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി. പ്രതികളെ വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ