കാപികോ റിസോര്‍ട്ടില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരെ ആക്രമണം, ഉപകരണങ്ങള്‍ വലിച്ചെറിഞ്ഞു

ഇന്നു മുതല്‍ പൊളിച്ച് തുടങ്ങുന്ന ആലപ്പുഴ കാപികോ റിസോര്‍ട്ടില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം. റിസോര്‍ട്ടിലെ ജീവനക്കാരാണ് മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചത്. മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയ ജീവനക്കാര്‍ ഉപകരണങ്ങള്‍ വലിച്ചെറിയുകയും ചെയ്തു.

തീരദേശ പരിപാലന ചട്ടലംഘനം നടത്തിയതിനാലാണ് കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ച് നീക്കുന്നത്. ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണതേജയുടെ നേതൃത്വത്തിലാവും പൊളിക്കല്‍ നടപടികള്‍. ഇന്ന് രാവിലെ പത്തിന് പൊളിക്കല്‍ നടപടികള്‍ ആരംഭിക്കും.

റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന 7.0212 ഹെക്ടര്‍ ഭൂമിയില്‍ 2.9397 ഹെക്ടര്‍ കൈയേറ്റമാണെന്ന് കണ്ടെത്തിയതിനാലാണ് പൊളിക്കല്‍ നടപടി. 54 വില്ലകളും അനുബന്ധ സൗകര്യങ്ങളുമുള്ള 35,900 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടഭാഗങ്ങളാണ് പൊളിച്ചുനീക്കേണ്ടത്. ഇതിന്റെ പ്രാരംഭ നടപടിയെന്ന നിലയില്‍ ഇന്ന് രണ്ട് വില്ലകള്‍ തകര്‍ക്കുമെന്നാണ് അറിയിപ്പ്.

ആലപ്പുഴ നെടിയംത്തുരുത്തില്‍ വേമ്പനാട്ടുകായലിന്റെ തീരത്താണ് കാപ്പിക്കോ റിസോര്‍ട്ട് പണിതുയര്‍ത്തിയത്. കുവൈറ്റ് ആസ്ഥാനമായ കാപ്പിക്കോ ഗ്രൂപ്പ് മുത്തറ്റ് മിനി ഗ്രൂപ്പ് ഉടമ റോയി എം മാത്യുവുമായി ചേര്‍ന്നായിരുന്നു റിസോര്‍ട്ട് നിര്‍മ്മാണം. കാപ്പിക്കോ കേരള റിസോര്‍ട്ട് എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്താണ് റിസോര്‍ട്ട് നിര്‍മ്മിച്ചത്.

റിസോര്‍ട്ടിന്റെ ഒരു ഭാഗം തീരദേശപരിപാലന നിയമം ലംഘിച്ചാണ് നിര്‍മിച്ചതെന്ന് സുപ്രീംകോടതിയുടെ 2020 ജനുവരിയിലെ വിധിയുടെ അടിസ്ഥാനത്തിലാണ് പൊളിക്കല്‍ നടപടികള്‍. പൊളിക്കല്‍ ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കും.

Latest Stories

സ്റ്റാര്‍ബക്ക്‌സ് ഇന്ത്യ വിടില്ല; നടക്കുന്നത് കുപ്രചരണങ്ങളെന്ന് ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്

'സഹോദരനെ കൊന്നതിലെ പ്രതികാരം'; കോടതിക്ക് മുന്നിൽ യുവാവിനെ വെട്ടിക്കൊന്ന് ക്വട്ടേഷൻ സംഘം

കട്ടയ്ക്ക് നിന്ന് ഉണ്ണിയും സുരാജും; ഒരിടത്ത് എക്‌സ്ട്രീം വയലന്‍സ്, മറ്റൊരിടത്ത് ഡാര്‍ക്ക് ഹ്യൂമറിന്റെ അയ്യേരുകളി! പ്രേക്ഷക പ്രതികരണം

അന്ന് വിരാട് കോഹ്‌ലി വിഷമിച്ച് കരയുക ആയിരുന്നു, അനുഷ്ക ആ കാഴ്ച കണ്ടു: വരുൺ ധവാൻ

"ഞാൻ മെസിയോട് അന്ന് സംസാരിച്ചിരുന്നില്ല, എനിക്ക് നാണമായിരുന്നു"; അർജന്റീനൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെ

പ്ലസ് ടു വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായിരുന്നെന്ന് കണ്ടെത്തിയത് പോസ്റ്റുമോര്‍ട്ടത്തില്‍; ഡിഎന്‍എ ഫലം പുറത്തുവന്നതിന് പിന്നാലെ സഹപാഠി അറസ്റ്റില്‍

വിരമിച്ച രവിചന്ദ്രൻ അശ്വിന് പെൻഷൻ തുകയായി എത്ര ലഭിക്കും?

'10 ഫീല്‍ഡര്‍മാരുമായി കളിക്കേണ്ടിവന്നു, പന്ത് അടുത്തുകൂടി പോയാല്‍ പോലും അതു പിടിച്ചെടുക്കാന്‍ അവന് സാധിക്കുന്നില്ല'; ഇന്ത്യന്‍ താരത്തിനെതിരെ ഗുരുതര ആരോപണം

ഷഫീക് വധശ്രമക്കേസിൽ ശിക്ഷ വിധിച്ച് കോടതി; രണ്ടാനമ്മക്ക് 10 വർഷം തടവ്‌, അച്ഛൻ ഷെരീഫിന് 7 വർഷം തടവ്

ബിപിന്‍ റാവത്തിന്റെ ഹെലികോപ്ടര്‍ അപകടം; സാങ്കേതിക തകരാറല്ല, മനുഷ്യന്റെ പിഴവെന്ന് റിപ്പോര്‍ട്ട്