തിരഞ്ഞെടുപ്പിന്റെ പടിവാതിക്കല്‍ തൃശൂരില്‍ ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. മൂകാട്ടുകരയിലാണ് സംഭവം നടന്നത്. ഈ ഓഫീസില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സൂക്ഷിച്ചിരുന്ന ബാനറുകളും പോസ്റ്ററുകളും തകര്‍ത്തു. സംഭവത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ആരോപിച്ച് ബിജെപി രംഗത്ത് വന്നു.
മണ്ണുത്തി പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ആരോപണം സിപിഎം നിഷേധിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് സിപിഎം – ബിജെപി സംഘര്‍ഷങ്ങള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.