എക്‌സൈസ് ഉദ്യോഗസ്ഥരെ വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമം; 50 ലക്ഷത്തിന്റെ എംഡിഎംഎയുമായി ദമ്പതികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍ കൂട്ടുപുഴ ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ എക്‌സൈസ് ഓഫീസറെ അപായപ്പെടുത്താന്‍ ശ്രമിച്ച ദമ്പതികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയിലായി. വെള്ളിയാഴ്ച പുലര്‍ച്ചെ 2.30ന് കൂട്ടുപുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റിലായിരുന്നു സംഭവം നടന്നത്. പ്രതികളില്‍ നിന്ന് 50 ലക്ഷത്തോളം വിലവരുന്ന 685 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

ലഹരിസംഘങ്ങള്‍ക്കിടയില്‍ ലിയോ എന്ന് വിളിപ്പേരുള്ള അന്തര്‍സംസ്ഥാന ലഹരിക്കടത്ത് തലവന്‍ യാസര്‍ അറഫാത്ത്, പുളിക്കല്‍ അരൂരില്‍ എട്ടൊന്ന് വീട്ടില്‍ ഷഫീഖ്, ഭാര്യ സൗദ, ചേലേമ്പ്ര വികെ അഫ്‌നാനുദ്ദീന്‍, പുളിക്കല്‍ സിയാക്കണ്ടത്ത് പുള്ളിയന്‍ വീട്ടില്‍ മുഹമ്മദ് ഷാഹിദ് എന്നിവരാണ് ലഹരിമരുന്നുമായി പിടിയിലായത്.

പുലര്‍ച്ചെ ചെക്ക്‌പോസ്റ്റിലെത്തിയ പ്രതികളുടെ വാഹനം എക്‌സൈസ് ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. എന്നാല്‍ പ്രതികള്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെകെ ഷാജി, പ്രിവന്റീവ് ഓഫീസര്‍ ഷാജി അളോക്കന്‍ എന്നിവരെ വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. എക്‌സൈസും പൊലീസും സംഘത്തെ പിന്തുടര്‍ന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.

ഇതേ തുടര്‍ന്ന് എക്‌സൈസ് കമ്മീഷ്ണറുടെ സംഘവും കണ്ണൂര്‍ ഡാന്‍സാഫ് ടീമും ഇരിട്ടി പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ലിയോ എന്ന് വിളിപ്പേരുള്ള യാസര്‍ അറഫാത്ത് ആയിരുന്നു വാഹനം ഓടിച്ചിരുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ