വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; 19കാരന്‍ പൊലീസ് കസ്റ്റഡിയില്‍

തൃത്താലയില്‍ വാഹനപരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് വീഴ്ത്തി ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍. ഞാങ്ങാട്ടിരി സ്വദേശിയായ അലനെയാണ് തൃത്താല പൊലീസ് കസ്റ്റഡിയിലെടുത്തത്. പട്ടാമ്പിയില്‍ നിന്നാണ് തൃത്താല പൊലീസ് അലനെ കസ്റ്റഡിയിലെടുത്തത്.

ശനിയാഴ്ച രാത്രി 10.30ഓടെയാണ് സംഭവം നടന്നത്. മംഗലം ഭാഗത്ത് പുഴയുടെ സമീപം നിറുത്തിയിട്ടിരുന്ന കാര്‍ പൊലീസ് സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി കാറിന് സമീപത്ത് എത്തുകയായിരുന്നു. എന്നാല്‍ പൊലീസിനെ കണ്ടതോടെ കാര്‍ അതിവേഗം പിന്നോട്ടെടുത്തു.

കാറിന് പിന്നിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞുമാറിയെങ്കിലും കാറിന്റെ മുന്നില്‍പ്പെട്ട എസ്‌ഐ ശശികുമാറിനെയും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെയും ഇടിച്ചുവീഴ്ത്തി കാര്‍ മുന്നോട്ട് പാഞ്ഞു. ശശികുമാറിന്റെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കിയതായി സഹപ്രവര്‍ത്തകര്‍ പറയുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാര്‍ ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിന്റേതാണെന്ന് കണ്ടെത്തി. അന്വേഷണസംഘം അഭിലാഷിന്റെ വീട്ടിലെത്തിയപ്പോള്‍ അലന്‍ അവിടെയുണ്ടായിരുന്നില്ല. എന്നാല്‍ വാഹനം വീട്ടിലുണ്ടായിരുന്നു. കാര്‍ വീട്ടിലേക്കെത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അലനെ പട്ടാമ്പിയില്‍ നിന്ന് പിടികൂടിയത്.

Latest Stories

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഒമര്‍ അബ്ദുള്ള; ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് വിലയിരുത്തലുകള്‍

ഉള്ളിയില്‍ തൊട്ടാല്‍ പൊള്ളും; കനത്ത മഴയില്‍ കുതിച്ചുയര്‍ന്ന് ഉള്ളിവില

സതീശന്റെ നിലപാട് വേണ്ടിയിരുന്നില്ല; പിവി അന്‍വറിനെ സഹകരിപ്പിക്കണമെന്നായിരുന്നു തന്റെ നിലപാടെന്ന് കെ സുധാകരന്‍

സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ചു; സൂര്യ പറഞ്ഞ മറുപടികേട്ട് ഞെട്ടി ആരാധകര്‍

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കോടതി; തിരഞ്ഞെടുപ്പ് വരെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകേണ്ടതില്ല

പണം വാഗ്ദാനം ചെയ്ത് ആളെക്കൂട്ടി, പിന്നാലെ പണത്തിന് പകരം ഭീഷണി; അന്‍വറിന്റെ റോഡ് ഷോയില്‍ പങ്കെടുത്തവര്‍ക്ക് നേരെ പ്രവര്‍ത്തകരുടെ ഭീഷണി

നിന്റെ സഹായം വേണ്ട ഞങ്ങൾക്ക്, സർഫ്രാസിനെ വിരട്ടിയോടിച്ച് രവിചന്ദ്രൻ അശ്വിൻ; വിമർശനം ശക്തം

അമ്മയുടെ ഓഹരിക്കായി മക്കള്‍, വൈഎസ്ആര്‍ കുടുംബത്തിലെ ഓഹരി തര്‍ക്കം

ട്രെയിൻ യാത്രയ്ക്കിടെ കൊല ചെയ്യപ്പെട്ട സൗമ്യയുടെ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി

'മെഗാസ്റ്റാർ മമ്മൂട്ടി' എന്ന് വിളിക്കാൻ പറഞ്ഞത് മമ്മൂട്ടി തന്നെ; വെളിപ്പെടുത്തി ശ്രീനിവാസൻ