വധശ്രമക്കേസില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയ്ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി.സാക്ഷികളെ സ്വാധീനിക്കരുത്, സമാനമായ കുറ്റത്തിലേര്‍പ്പെടരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. നേരത്തെ പിജി പരീക്ഷ എഴുതാനായി കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
ജസ്റ്റിസ് വിജു എബ്രഹാമിന്റേതാണ് ഉത്തരവ്. 2018ല്‍ എറണാകുളം ഗവര്‍ണമെന്റ് ലോ കോളേജില്‍ വെച്ച് വിദ്യാര്‍ത്ഥിയെ ആക്രമിച്ച കേസിലാണ് പിഎം ആര്‍ഷോയ്ക്കെതിരെ കേസെടുത്തത്. കേസില്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് കോടതിയുടെ നിര്‍ദ്ദേശപ്രകാരം ആര്‍ഷോയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ജൂണിലാണ് ആര്‍ഷോയെ പൊലീസ് അറസ്റ്റ് ചെയ്തത്.
കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കത്തതില്‍ പൊലീസിനെ കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ജൂലൈ 22നാണ് പരീക്ഷ എഴുതുന്നതിനായി ആര്‍ഷോയ്ക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ട് അടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം. നാല്‍പ്പതോളം കേസുകളാണ് ആര്‍ഷോയക്ക് എതിരെയുള്ളത്.