ഐഎസ്എല്‍ മത്സരത്തിനിടെ കലൂര്‍ സ്റ്റേഡിയത്തില്‍ പാലസ്തീന്‍ പതാക ഉയര്‍ത്താന്‍ എത്തിയ നാലുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌റ്റേഡിയത്തിന് സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്.
എറണാകുളം, പാലക്കാട്, തിരുവനന്തപുരം, മലപ്പുറം സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്തത്. പാലാരിവട്ടം പൊലീസ് പ്രതികളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇവര്‍ക്കെതിരെ കേസെടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. മത്സരം തുടങ്ങുന്നതിന് മുന്‍പാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
അതേസമയം, ഐഎസ്എല്‍ ഫുട്‌ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി ഏറ്റുവാങ്ങി. ഹൈദരാബാദ് എഫ്സിയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് തോറ്റത്. വിവാദമായ പെനാല്‍റ്റിയിലൂടെയായിരുന്നു ഹൈദരാബാദിന്റെ ഒരു ഗോള്‍. ആദ്യ പകുതിയില്‍ ലീഡ് നേടിയ ശേഷമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി.
ഇതോടെ ലീഗിലെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. ഹെസ്യൂസ് ഹിമിനെസാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടിയത്. ആന്ദ്രേ ആല്‍ബ ഹൈദരാബാദിനായി ഇരട്ടഗോളടിച്ചു. നിലവില്‍ എട്ട് കളിയില്‍ എട്ട് പോയിന്റുമായി പത്താമതാണ് ബ്ലാസ്റ്റേഴ്സ്. 24ന് ചെന്നൈയിന്‍ എഫ്സിയുമായി കൊച്ചിയില്‍ വച്ചാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത കളി.