ആകാശത്തുവച്ച് വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച മലയാളി യുവാവിനെതിരെ കേസ്. ദമാമിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്ക് വരുന്ന വിമാനത്തിന്റെ പിറകിലെ എക്‌സിറ്റ് വാതിലാണ് യുവാവ് തുറക്കാൻ ശ്രമിച്ചത്. വിമാനം ലാൻഡ് ചെയ്തശേഷം ഇയാളെ സ്‌റ്റേഷനിൽ ഹാജരാക്കി.
Read more
കാസർകോട് ബോവിക്കാനം സ്വദേശി ടി സുധീഷിന്റെ പേരിലാണ് കേസ്. എയർപോർട്ട് പൊലീസാണ് കേസ് റജിസ്‌റ്റർ ചെയ്‌തത്. വെള്ളിയാഴ്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വച്ചായിരുന്നു സംഭവം. വിമാനത്തിന്റെ സുരക്ഷയെ അപകടത്തിലാക്കിയെന്ന എയർ ഇന്ത്യ എക്സ്പ്രസ് പ്രതിനിധിയുടെ പരാതിയിലാണ് കേസെടുത്തത്.