വയോധികയെ ആക്രമിച്ച് മാല കവർന്ന് ഓട്ടോ ഡ്രൈവർ; റോഡിൽ മഴ നനഞ്ഞ് ഒരു മണിക്കൂറോളം, ആരും തിരിഞ്ഞ് നോക്കിയില്ല

കോഴിക്കോട് വയോധികയെ ആക്രമിച്ച് മാല കവർന്ന് ഓട്ടോ ഡ്രൈവർ. വയനാട് ഇരുളം സ്വദേശി ജോസഫീന (69)യുടെ രണ്ട് പവന്റെ മാലയാണ് ഓട്ടോ ഡ്രൈവർ കവർന്നത്. മാല കവർന്നതിന് ശേഷം ഡ്രൈവർ ജോസഫീനയെ റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. വീഴ്ചയിൽ വയോധികയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മാലയുമായി കടന്ന് കളഞ്ഞ ഓട്ടോറിക്ഷ ഡ്രൈവറെ കണ്ടെത്താൻ പൊലീസ് വ്യാപക അന്വേഷണം തുടങ്ങി.

പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ട്രെയിൻ ഇറങ്ങി കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിലേക്ക് പോകാൻ ഓട്ടോയിൽ കയറിയതായിരുന്നു വയോധിക. വയോധികയുടെ ആഭരണം കവർന്ന ശേഷം ഓട്ടോ ഡ്രൈവർ വയോധികയെ വഴിയിൽ തള്ളി കടന്ന് കളഞ്ഞു. വീഴ്ചയിൽ വയോധികയുടെ താടിയെല്ലിനും പല്ലുകൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

വീഴ്ചയിൽ പരുക്കേറ്റ ജോസഫീന പുലർച്ചെ മഴ നനഞ്ഞ് ഒരു മണിക്കൂറോളമാണ് റോഡിൽ കിടന്നത്. വഴിയിൽ കൂടി പോയ യാത്രക്കാരെരോട് സഹായം അഭ്യർഥിച്ചെങ്കിലും ആരും സഹായിച്ചില്ല. താടിയെല്ലിനും പല്ലിനും ഏറ്റ ഗുരുതര പരിക്കുമായി അര കിലോമീറ്ററോളം നടന്ന് ബസിൽ കയറി സഹോദരന്റെ വീട്ടിലെത്തിയ ശേഷമാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇവർ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയായി.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്