ആത്മകഥ വിവാദം: ഇപിയെ വിശ്വസിക്കുന്നുവെന്ന് എം വി ഗോവിന്ദൻ; വാർത്ത മാധ്യമങ്ങൾ ചമച്ചത്

ആത്മകഥ വിവാദത്തിൽ ഇപി പറയുന്നത് വിശ്വസിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇ പി ജയരാജന്റെ ആത്മകഥ വിവാദം മാധ്യമങ്ങൾ ചമച്ചതാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഇപിയെ വിശ്വസിക്കുന്നുവെന്നും ഇ പി പറഞ്ഞതെല്ലാം കേട്ടല്ലോ എന്നും എം വി ഗോവിന്ദൻ പറഞ്ഞു. അതേസമയം ഇ പി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

അതിനിടെ ആത്മകഥ വാർത്ത തെറ്റെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. ഇപി ജയരാജൻ തന്നെ പ്രതികരിച്ചിട്ടുണ്ടെന്നും കാരാട്ട് പറഞ്ഞു. അതേസമയം ഇപിക്ക് പിന്തുണയുമായി ബിജെപി രംഗത്തെത്തി. ഇ പി ജയരാജന്റെ അഭിപ്രായത്തെ അഭിനന്ദിക്കുന്നുവെന്നും പറഞ്ഞതിൽ ഉറച്ചുനിൽക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

സിപിഎം സമ്പൂർണ തകർച്ചയിലേക്ക് പോവുകയാണ്. അതിന്റെ തെളിവാണ് ഇപി ജയരാജൻ്റെ വെളിപ്പെടുത്തലുകൾ. അധികാരവും സമ്പത്തും ഒരു കുടുംബത്തിലേക്ക് കേന്ദ്രീകരിക്കുന്നുവെന്ന് ഇ പി പറഞ്ഞുവെക്കുന്നു. പിണറായി വിജയൻ്റെ കുടുംബാധിപത്യമാണ് പാർട്ടിയിലെന്നും മരുമകനിലേക്ക് അധികാര കൈമാറ്റം നടത്താനുള്ള വ്യഗ്രതയിലാണ് മുഖ്യമന്ത്രിയെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍