എ.വി ഗോപിനാഥിൻറെ തീരുമാനം സ്വാഗതാർഹം; നിരവധി കോൺഗ്രസ്സ് നേതാക്കൾ അദ്ദേഹത്തെ മാതൃകയാക്കുമെന്നും സിപിഎം

ഡി.സി.സി അധ്യക്ഷസ്ഥാനം ലഭിക്കാത്തതിൽ പാർട്ടി വിട്ട പാലക്കാട്ടെ കോൺഗ്രസ് നേതാവ് എ.വി ഗോപിനാഥിന്റെ തീരുമാനം സ്വാ​ഗതം ചെയ്ത് സി.പി.ഐ.എം പാലക്കാട് ജില്ലാ കമ്മറ്റി.

ഏറ്റവും കാലോചിതമായ ഒരു തീരുമാനം എടുത്ത എ.വി.ഗോപിനാഥിൻറെ മാതൃക ഇനിയും നിരവധി കോൺഗ്രസ്സ് നേതാക്കൾ സ്വീകരിക്കുമെന്നാണ് മനസ്സിലാക്കുന്നതെന്നും സി.പി.ഐ.എം വാർത്താക്കുറിപ്പിൽ പറയുന്നു.

കോൺ​ഗ്രസിൽ നിന്ന് രാജിവെച്ച എ.വി ​ഗോപിനാഥൻ സി.പി.ഐ.എമ്മിലേക്ക് ചേക്കേറുമെന്ന വാർത്തകൾ വന്നിരുന്നു. രാജിവെച്ചതിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയാണ് അദ്ദേഹം സംസാരിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻ മഹത്തായ പാരമ്പര്യമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവാണെന്നും അദ്ദേഹത്തിന്റെ വീട്ടിലെ വേലക്കാരനാകുക എന്നത് അഭിമാനമാണെന്നും എ.വി ഗോപിനാഥ് പറഞ്ഞു.

വാർത്താക്കുറിപ്പിന്റെ പൂർണ്ണരൂപം

മുൻ ഡി.സി.സി പ്രസിഡൻറും മുൻ എം.എൽ.എയുമായിരുന്ന. ശ്രീ.എ.വി.ഗോപിനാഥ് ജില്ലയിലെ അറിയപ്പെടുന്ന കോൺഗ്രസ്സ് നേതാവാണ്. ഒരു കോൺഗ്രസ്സ് പ്രവർത്തകനെന്ന നിലയിൽ കോൺഗ്രസ്സിൻറെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ നടപ്പിലാക്കുന്നതിന് ആത്മാർത്ഥതയോടുകൂടി പ്രവർത്തിച്ച ഒരു നേതാവായിരുന്നു അദ്ദേഹം. തൻറെ നിലപാടുകളിൽ ഉറച്ചുനിന്നതുകൊണ്ടും കോൺഗ്രസ്സിൻറെ പൊളിഞ്ഞു കൊണ്ടിരിക്കുന്ന രാഷ്ട്രീയത്തെ തുറന്നുകാണിച്ചതുകൊണ്ടും കോൺഗ്രസ്സിൽ
അനഭിമതനായി മാറേണ്ടിവന്നു എന്നതാണ് അദ്ദേഹത്തിൻറെ പത്രസമ്മേളനത്തിൽ
നിന്നും മനസ്സിലാക്കുന്നത്. ജനതാൽപ്പര്യമോ സാമൂഹ്യ പ്രതിബദ്ധതയോ ഇല്ലാത്ത ഒരു
ആൾക്കൂട്ടമായി കോൺഗ്രസ്സ് മാറികഴിഞ്ഞു. തകർന്നു കൊണ്ടിരിക്കുന്ന കോൺഗ്രസ്സ്
കപ്പലിൽ നിന്ന് കപ്പിത്താൻ ആദ്യം തന്നെ കടലിൽ ചാടി രക്ഷപ്പെട്ടു. കപ്പിത്താനില്ലാത്ത
ഈ കപ്പലിൽ നിന്ന് സ്വയം നീന്തി രക്ഷപ്പെടാൻ കോൺഗ്രസ്സിന് വേണ്ടി ദീർഘകാലം ത്യാഗപൂർണമായ പ്രവർത്തനം നടത്തിയ പലരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ഏറ്റവും കാലോചിതമായ ഒരു തീരുമാനം എടുത്ത ശ്രീ.എ.വി.ഗോപിനാഥിൻറെ മാതൃക
ഇനിയും നിരവധി കോൺഗ്രസ്സ് നേതാക്കൾ സ്വീകരിക്കുമെന്നാണ് മനസ്സിലാക്കുന്നത്.
അദ്ദേഹത്തിൻറെ തീരുമാനത്തെ സർവ്വാത്മന സ്വാഗതം ചെയ്യുന്നു. രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടുന്നതിന് എല്ലാ മതനിരപേക്ഷ ജനാധിപത്യ വാദികൾക്കും ഒന്നിച്ചണിനിരക്കാൻ കഴിയണം. അതിന്
സഹായകരമായ തീരുമാനം അദ്ദേഹം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു.

സിപിഐ(എം) പാലക്കാട് ജില്ലാ കമ്മിറ്റി

Latest Stories

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ