'മന്ത്രി സുന്നത്ത് നടത്തി മതം മാറണം, അല്ലെങ്കില്‍ പാകിസ്ഥാനിലേക്ക് പോകണം'; ജി. സുധാകരന് എതിരെ രൂക്ഷ പരാമർശവുമായി ബി. ഗോപാലകൃഷ്ണന്‍

മന്ത്രി ജി സുധാകരനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍. മന്ത്രി സുധാകരന്‍ സുന്നത്ത് നടത്തി മതം മാറണമെന്നും അല്ലെങ്കില്‍ പാകിസ്ഥാനിലേക്ക് കുടി മാറണമെന്ന് ഗോപാലകൃഷ്ണന്‍  ഫെയ്സ് ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

ഹിന്ദുമതം ആനാകര്‍ഷകമെന്നും, കരുണയും സ്‌നേഹവും ഇസ്ലാം മതത്തില്‍ മാത്രമാണന്നും പ്രഖ്യാപിച്ച മന്ത്രി സുധാകരന്‍ ഒന്നുകില്‍ ഇസ്ലാം ആകണം, അല്ലെങ്കില്‍ മന്ത്രിസ്ഥാനം രാജിവെച്ച് പാകിസ്ഥാനിലേക്ക് വണ്ടി കയറണം. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയുടെ പ്രഖ്യാപനം ഭരണഘടനാവിരുദ്ധവും ഹിന്ദുക്കളെയും ഹിന്ദു മതത്തേയും അവഹേളിക്കലും അവമതിക്കലുമാണെന്ന് ഗോപാലകൃഷ്ണന്‍ പറയുന്നു:

ബി ഗോപാലകൃഷ്ണന്റെ വാക്കുകള്‍:

മന്ത്രി സുധാകരന്‍ സുന്നത്ത് നടത്തി മതം മാറണം,,, അല്ലെങ്കില്‍ പാക്കിസ്ഥാനിലേക്ക് കുടി മാറണം ,,,,ഹിന്ദുമതം ആനാകര്‍ഷകമെന്നും, കരുണയും സ്‌നേഹവും ഇസ്ലാം മതത്തില്‍ മാത്രമാണന്നും പ്രഖ്യാപിച്ച മന്ത്രി സുധാകരന്‍ ഒന്നുകില്‍ ഇസ്ലാം ആകണം, അല്ലെങ്കില്‍ മന്ത്രി സ്ഥാനം രാജിവെച്ച് പാക്കിസ്ഥാനിലേക്ക് വണ്ടി കയറണം: ഇന്ത്യന്‍ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയുടെ പ്രഖ്യാപനം ഭരണഘടന വിരുദ്ധവും ഹിന്ദുക്കളെയും ഹിന്ദു മതത്തേയും അവഹേളിക്കലും അവമതിക്കലുമാണ്.

ജി.സുധാകരന്‍ എന്ന് പറയുന്നതിനേക്കാള്‍ ഇയാള്‍ക്ക് യോഗ്യത കിട്ടുക തൊപ്പിയിട്ട സുധാകരന്‍ എന്ന് പറയുന്നതായിരിക്കും. സുധാകരന് ഹിന്ദു മതത്തെ തെറി വിളിക്കാനുള്ള സ്വാതന്ത്യം ഹിന്ദുമതം നല്‍കുന്നുണ്ട് പക്ഷെ ഒരു വാക്ക് മറ്റ് ഏതെങ്കിലും മതത്തെ കുറിച്ച് മോശമായി പറയാന്‍ സുധാകരന് ധൈര്യമുണ്ടൊ? പറഞ്ഞാല്‍ സുധാകരന്റെ കൈവെട്ടും അല്ലെങ്കില്‍ മീശ പറിക്കും. ഇവരെയാണ് സമാധാനത്തിന്റേയും ശാന്തിയുടേയും ഉസ്താദുക്കള്‍ എന്ന് സുധാകരന്‍ ഉദ്‌ഘോഷിക്കുന്നത്. അതിന് വിരോധമില്ല സുധാകരന് സ്വാതന്ത്യമുണ്ട്. അതിന് മുമ്പ് മക്കളുടെയും മരുമക്കളുടേയും പേരില്‍ സുധാകരന്‍ ഹിന്ദു മതത്തിന്റെ പേരില്‍ മേടിച്ച സൗജന്യം ത്യജിക്കാന്‍ തയ്യാറാകണം.2035 ആകുമ്പോഴേക്കും ലോകത്തും പ്രത്യേകിച്ച് കേരളത്തിലും മുസ്ലിം ഭുരിപക്ഷവും ഹിന്ദുക്കള്‍ ന്യൂന പക്ഷവുമാകുമെന്ന സന്തോഷത്തിലാണ് സുധാകരന്‍.

2035 വരെ ഭൂരിപക്ഷമാകാന്‍ സുധാകരന്‍ കാത്തിരിക്കേണ്ടതില്ല, അതിന് മുന്‍പ് ഭുരിപക്ഷമുള്ള പാക്കിസ്ഥാനിലൊ മറ്റ് ഇസ്ലാം രാജ്യങ്ങളിലേക്കൊ സുധാകരന്‍ കുടിയേറുന്നതാണ് നല്ലത് മുടിയനായ പുത്രന്‍ എന്ന് കേട്ടിട്ടുണ്ട്, മുടിയനായ ഹിന്ദു മന്ത്രി എന്നത് സുധാകരന് മാത്രം ചേരുന്നതാണ്, സുധാകരന് കവിത വശമുള്ളത് കൊണ്ട് സുന്നത്ത് കഴിഞ്ഞ് തൊപ്പി ഇട്ടാല്‍ കൂടുതല്‍ ഗുണം ഇസ്ലാം മതത്തിനെങ്കിലും കിട്ടും, .ഇത്രയേറെ ശാന്തിയും സമാധാനവും കരുണയും പ്രദാനം ചെയ്യുന്ന ഇസ്ലാം മതത്തെ പറ്റുമെങ്കില്‍ കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയെ ഒന്ന് പഠിപ്പിച്ചിരുന്നങ്കില്‍ ടിയാന്‍മെന്‍ സ്‌ക്വയര്‍ഇനി ഉണ്ടാവില്ലന്ന് ലോകത്തിന് ആശ്വസിക്കാമായിരുന്നു ,അതു കൊണ്ട് പ്രിയ സഖാവെ ഒരു അപേക്ഷ,’ഈ കരുണയില്ലാത്ത ഹിന്ദുമതത്തില്‍ നിന്ന് നിങ്ങള്‍ ഒന്ന് പോയി തരുമൊ? കരുണ ഇല്ലാത്ത ഹിന്ദുമതം ഇങ്ങനെ നിലനില്‍ക്കാന്‍ താങ്കളെ പോലുള്ളവര്‍ മതം മാറി കരുണ കാണിക്കണമെന്ന് അപേക്ഷിക്കുന്നു.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി