കെഎസ്ഇബിക്കും സർക്കാരിനും തിരിച്ചടി; കുറഞ്ഞ വിലക്ക് വൈദ്യുതി വാങ്ങിയ കരാർ പുനഃസ്ഥാപിച്ചത് റദ്ദാക്കി അപ്പലേറ്റ് ട്രൈബ്യൂണൽ

സംസ്ഥാന സർക്കാരിനും കെഎസ്ഇബിക്കും തിരിച്ചടി. കുറഞ്ഞ വിലക്ക് വൈദ്യുതി വാങ്ങിയ കരാർ പുനഃസ്ഥാപിച്ചത് റദ്ദാക്കി അപ്പലേറ്റ് ട്രൈബ്യൂണൽ. യൂണിറ്റിന് 4.29 രൂപയ്ക്ക് 25 വർഷത്തേക്ക് വൈദ്യുതി വാങ്ങുന്നതായിരുന്നു കരാർ. റഗുലേറ്ററി കമ്മിഷൻ കഴിഞ്ഞവർഷം മെയിൽ റദ്ദാക്കിയ കരാറാണ് പുനഃസ്‌ഥാപിച്ചത്.

പഴയ നിരക്കിൽ വൈദ്യുതി നൽകാൻ കഴിയില്ലെന്ന് കമ്പനികൾ ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു. വൈദ്യതി പ്രതിസന്ധി രൂക്ഷമായതോടെ കരാർ പുനഃസ്ഥാപിക്കുകയായിരുന്നു. ഇതിനെതിരെ കമ്പനികൾ നൽകിയ അപ്പീലിലാണ് നടപടി. അടുത്ത വേനലിനു മുമ്പ് പുതിയ കരാർ ഉണ്ടാക്കിയില്ലെങ്കിൽ വൈദ്യുതി പ്രതിസന്ധി നേരിടുമെന്ന് ഹർജിക്കാർ പറഞ്ഞു. സാങ്കേതിക കാരണം പറഞ്ഞായിരുന്നു കരാർ റദ്ദാക്കിയത്.

അതേസമയം, വിധിയിൽ തുടർ നടപടിക്ക് ഒരുങ്ങുകയാണ് വൈദ്യുതി വകുപ്പ്. ഇക്കാര്യത്തിൽ നിയമവിദഗ്ധരുമായി കൂടിയാലോചിക്കും. നിയമോപദേശം കിട്ടിയശേഷം അപ്പീൽ പോകാനാണ് സാധ്യത. 1200 കോടി അധികമായി ചെലവാക്കി വൈദ്യുതി വാങ്ങിയാണ് കെഎസ്ഇബി വേനലിൽ വൈദ്യുതി എത്തിച്ചിരുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ