മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന കോവിഡ് രോഗി വീട്ടിലെത്തിയത് പുഴുവരിച്ച നിലയില്‍; ആരോഗ്യമന്ത്രിക്ക് പരാതി നൽകി കുടുംബം

തിരുവനന്തപുരത്ത്  കോവിഡ് രോഗി ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയത് പുഴുവരിച്ച നിലയില്‍. വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിനാണ് ദുരനുഭവം നേരിട്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു ഇയാള്‍. കോവിഡ് സ്ഥീരീകരിച്ചതിനെ തുടർന്ന്  മെഡിക്കൽ കോളജ് വാർഡിൽ നിന്നും ബന്ധുക്കളെ മാറ്റിയിരുന്നു. ഇതാണ് രോഗിക്ക് പരിചരണം ലഭിക്കാതിരിക്കാൻ ഇടയാക്കിയത്. സംഭവത്തില്‍  ബന്ധുക്കൾ ആരോഗ്യമന്ത്രി കെ. കെ ശൈലജയ്ക്ക് പരാതി നല്‍കി.

തെന്നി വീണ് പരിക്കേറ്റതിന് ചികില്‍സ തേടിയാണ് അനില്‍കുമാറിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 21- ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ തെന്നി വീണാണ് ഇയാള്‍ക്ക് പരിക്കേറ്റത്. ശരീരത്തിന് തളര്‍ച്ച ബാധിച്ചിരുന്നു. മെഡിക്കല്‍ കോളജില്‍ പ്രവേശിച്ചിച്ച അനില്‍കുമാറിനെ ഐസിയുവിലേക്ക് മാറ്റി. 24- ന് നടത്തിയ കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നു.

എന്നാല്‍ ഈ മാസം ആറിന് നടത്തിയ കോവിഡ് പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ഇതേ തുടർന്ന് ഇദ്ദേഹത്തെ പരിചരിച്ചിരുന്ന മക്കളോടും കുടുംബാംഗങ്ങളോടും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചു. 26- ന് ഇദ്ദേഹം കോവിഡ് നെഗറ്റീവായി.

കോവിഡ് ചികിത്സയിലിരിക്കെ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ പ്രശ്നങ്ങളില്ലെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞദിവസം വീട്ടിലെത്തിച്ച അനില്‍കുമാറിന്റെ ദേഹത്തു നിന്നും അസഹ്യമായ തരത്തില്‍ ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ദേഹമാസകലം പുഴുവരിക്കുന്നത് കണ്ടെത്തി. നിലവിൽ ഇദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണ്. ഇതൊന്നും പരിഗണിക്കാതെയാണ് രോഗിയെ ഡിസ്ചാര്‍ജ് ചെയ്തതെന്ന് മകൾ ആരോപിച്ചു. ഇതേത്തുടര്‍ന്നാണ് കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നൽകിയത്

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം