നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി ബൈജു കൊട്ടാരക്കര. ശ്രദ്ധ കിട്ടാനായി ഇത്തരത്തിലുള്ള കാര്യങ്ങളല്ല വിളിച്ചു പറയേണ്ടതെന്ന് ഹൈക്കോടതി ബൈജു കൊട്ടാരക്കരയോട് പറഞ്ഞു.
ഈ വിഷയത്തില്‍ താന്‍ പരസ്യമായി ചാനലിലൂടെ മാപ്പ് പറയാന്‍ തയ്യാറാണെന്നും ബൈജു കോടതിയെ അറിയിച്ചു. പിന്നാലെ കേസ് കോടതി 15ാം തീയതിയിലേക്ക് മാറ്റി.
വിചാരണക്കോടതി ജഡ്ജിയെ ആക്ഷേപിക്കാനോ ജുഡീഷ്യറിയെ അപമാനിക്കാനോ ശ്രമിച്ചിട്ടില്ലെന്ന് മുമ്പ് ബൈജു കൊട്ടാരക്കര കോടതിയില്‍ പറഞ്ഞിരുന്നു. മാപ്പപേക്ഷ രേഖാമൂലം സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരുള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചിരുന്നു.