തിരുവനന്തപുരത്ത് ബേക്കറി കട നടത്തിയ ആൾ തൂങ്ങിമരിച്ചു

കോവിഡ് പ്രതിസന്ധിയെ തുടർന്നുള്ള വ്യാപാരികളുടെ ആത്മഹത്യകൾ തുടർക്കഥയാവുന്നു. തിരുവനന്തപുരം ബാലരാമപുരത്ത് ബേക്കറി കട നടത്തിയ വ്യാപാരി ആത്മഹത്യ ചെയ്തു.  40 വയസുള്ള മുരുകനാണ് ആത്മഹത്യ ചെയ്തത്. കടയിൽ വരുമാനം കുറഞ്ഞതിനെ കുറിച്ച് ഇയാൾ വീട്ടുകാരുമായി സംസാരിച്ചിരുന്നുവെന്നാണ് വിവരം.

ഇന്ന് തന്നെ കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിലും വ്യാപാരി ആത്മഹത്യ ചെയ്തിരുന്നു. പുന്നത്തുറ കറ്റോട് ജംഗ്ഷനിൽ ചായക്കട നടത്തുകയായിരുന്ന കെടി തോമസാണ് മരിച്ചത്. ഇദ്ദേഹത്തെ സ്വന്തം കടയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് വ്യാപാരം പ്രതിസന്ധിയിലായതിന്റെ മനോവിഷമത്തിലായിരുന്നു തോമസെന്ന് ബന്ധുക്കൾ പറഞ്ഞു.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?