നാലാമത്തെ ഫോണും സഹോദരീഭര്‍ത്താവിന്റെ ഫോണും നിര്‍ണായകം; കേരളം ഞെട്ടുന്ന തെളിവുകൾ ഉണ്ടെന്ന് ബാലചന്ദ്രകുമാര്‍

ദിലീപ് നാലിലേറെ ഫോണുകള്‍ ഉപയോഗിച്ചതായി തനിക്ക് അറിയാമെന്ന് സംവിധായകനായ ബാലചന്ദ്ര കുമാര്‍. ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവ് ഉപയോഗിച്ച ഫോണ്‍ കൂടി കണ്ടെത്തണമെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.സഹോദരിയുടെ ഭര്‍ത്താവ് സുരാജ് ഉപയോഗിച്ച ഫോണ്‍ കണ്ടെടുക്കണം. കേരളം ഞെട്ടുന്ന നിര്‍ണായകമായ പല തെളിവുകളും ഈ ഫോണ്‍ കണ്ടെത്തുന്നതിലൂടെ പുറത്തുവരും. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സഹായകരമാകുന്ന നിര്‍ണായകമായ പല കാര്യങ്ങളും അതിലുണ്ടാകുമെന്നാണ് താന്‍ കരുതുന്നതെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

അതേസമയം ആറ് ഫോണുകള്‍ മാത്രമാണ് ദിലീപിന്റെ കൈവശമുള്ളതെന്ന നിലപാടാണ് ഇന്ന് കോടതിയില്‍ ദിലീപിന്റെ അഭിഭാഷകന്‍ കൈക്കൊണ്ടത് എന്നാല്‍ ആറ് ഫോണുകള്‍ അല്ലെന്നും ഏഴ് ഫോണുകള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ഇതിന്റെ ഇ.എം.ഐ നമ്പറും സി.ഡി.ആറും ഉള്‍പ്പെടെ തങ്ങളുടെ പക്കലുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട തെളിവുകളും സമര്‍പ്പിക്കാമെന്നും പ്രോസിക്യൂഷന്‍ കോടതിയോട് പറഞ്ഞു.

മുഴുവന്‍ ഫോണുകളും സീല്‍ ചെയ്ത കവറില്‍ രജിസ്റ്റാര്‍ ജനറലിന് മുന്‍പാകെ ജനുവരി 31 ന് രാവിലെ 10.15 ന് മുന്‍പ് കൈമാറണമെന്നും നാലാമത്തെ സീരിയല്‍ നമ്പറിലുള്ള ഫോണുമായി ബന്ധപ്പെട്ട കാര്യം അതിന് ശേഷം തീരുമാനിക്കാമെന്നുമാണ് കോടതി പറഞ്ഞത്. അതേസമയം നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദിലീപ് കണ്ടതിന്റെ തെളിവുകള്‍ ബാലചന്ദ്രകുമാര്‍ അന്വേഷണസംഘത്തിന് കൈമാറിയതായും റിപ്പോര്‍ട്ടുണ്ട്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ