കണ്ണൂരില്‍ സെനറ്റ് തിരഞ്ഞെടുപ്പിനിടെ എസ്എഫ്‌ഐ നേതാക്കള്‍ ബാലറ്റ് പേപ്പര്‍ തട്ടിപ്പറിച്ചോടിയതായി പരാതി. ചെമ്പേരി വിമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജില്‍ യുയുസിയില്‍ നിന്ന് തട്ടിയെടുത്തതായാണ് പരാതി. യുയുസി രണ്ടാംവര്‍ഷ എംബിഎ വിദ്യാര്‍ത്ഥി അതുല്‍ ജോസഫാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.
അതുല്‍ ജോസഫ് കണ്ണൂര്‍ സര്‍വകലാശാല രജിസ്ട്രാര്‍ക്കാണ് പരാതി നല്‍കിയത്. എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് അതിക്രമം നടന്നതെന്ന് അതുല്‍ ജോസഫ് പറയുന്നു. കോളേജില്‍ നിന്ന് കൈപ്പറ്റിയ ബാലറ്റ് പേപ്പറുമായി ക്ലാസ് മുറിയിലേക്ക് പോകുമ്പോഴായിരുന്നു സംഘടിച്ചെത്തിയ എസ്എഫ്‌ഐ നേതാക്കള്‍ തട്ടിപ്പറിച്ചെന്നാണ് അതുലിന്റെ പരാതി.
Read more
സംഭവത്തിന് പിന്നാലെ കെഎസ്‌യു നേതൃത്വം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സെനറ്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് സംഭവത്തിന് പിന്നിലെന്ന് കെഎസ്‌യു ആരോപിച്ചു.