വയനാട്ടില്‍ വിനോദ സഞ്ചാരത്തിന് നിരോധനം

ജില്ലയില്‍ കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ വയനാട്ടില്‍ വിനോദ സഞ്ചാരത്തിന് നിരോധനം. മേപ്പാടി തൊള്ളായിരംകണ്ടി ഉള്‍പ്പെടെ ജില്ലയിലെ എല്ലാ മലയോര പ്രദേശങ്ങളിലേക്കും ഇനിയൊരറിയിപ്പു വരെ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചതായി ജില്ല കളക്ടര്‍ അറിയിച്ചു.

തുടര്‍ച്ചയായി ഉരുള്‍പ്പൊട്ടലുകളും മണ്ണിടിച്ചിലുകളും ഉണ്ടാകുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലും വിനോദ സഞ്ചാരത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.