പൊന്മുടിയില്‍ കെ.എസ്.ഇ.ബി പാട്ടത്തിന് നല്‍കിയ ഭൂമിയിലെ സര്‍വേ തടഞ്ഞ് ബാങ്ക് അധികൃതര്‍

ഇടുക്കി പൊന്മുടിയില്‍ കെ.എസ്.ഇ.ബി പാട്ടത്തിന് നല്‍കിയ പുറമ്പോക്ക് ഭൂമിയില്‍ സര്‍വേ നടത്താന്‍ എത്തിയ ഉദ്യോഗസ്ഥരെ ബാങ്ക് അധികൃതര്‍ തടഞ്ഞു. കെ.എസ്.ഇ.ബി ഇദ്യോഗസ്ഥര്‍ ഇല്ലാതെ സര്‍വേ നടത്താന്‍ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാര്‍ പറഞ്ഞത്. ബാങ്ക് പ്രസിഡന്റ് വി.എം കുഞ്ഞുമോന്റെ നേതൃത്വത്തിലായിരുന്നു ഉദ്യോഗസ്ഥരെ തടഞ്ഞത്. സര്‍വേ നടത്താന്‍ കഴിയാതെ സംഘം തിരിച്ചുപോയി.

ഹൈഡല്‍ ടൂറിസത്തിനായി പൊന്മുടി ഡാമിനടുത്തുള്ള 21 ഏക്കര്‍ ഭൂമിയാണ് രാജാക്കാട് സര്‍വീസ് സഹകരണ ബാങ്കിന് പാട്ടത്തിന് നല്‍കിയത്. ഈ ഭൂമി രണ്ട് സര്‍വേ നമ്പരുകളിലായി കെ.എസ്.ഇ.ബി യുടെ കൈവശമാണ്. ഈ ഭൂമി പുറമ്പോക്കാണെന്ന് കാണിച്ച് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സര്‍വേ രേഖകള്‍ പരിശോധിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സര്‍വേ നടത്താന്‍ വകുപ്പിനോട് പറഞ്ഞത്.

നടപടികള്‍ പാലിക്കാതെയാണ് കെ.എസ്.ഇ.ബി ഭൂമികള്‍ കൈമാറിയിരിക്കുന്നത്. ജില്ലയില്‍ മൂന്നാര്‍, പൊന്മുടി, ആനയിറങ്കല്‍, കല്ലാര്‍കുട്ടി, ചെങ്കുളം തുടങ്ങി പത്ത് സ്ഥലങ്ങളിലാണ് ഭൂമി പാട്ടത്തില്‍ നല്‍കിയത്. സര്‍ക്കാരിന്റെയും ബോര്‍ഡിന്റെയും അനുമതി ഇല്ലാതെയാണ് കൂടുതല്‍ കൈമാറ്റവും നടന്നിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ പദ്ധതി നടത്തുന്നത് കെ.എസ്.ഇ.ബി തടഞ്ഞിട്ടുണ്ട്.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി