Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

പ്രളയം: ഇടുക്കിയിലെയും എറണാകുളത്തെയും എ.ടി.എമ്മുകള്‍ അടച്ചിടും; സ്വര്‍ണം പ്ലാസ്റ്റിക് കവറുകളിലേക്ക് മാറ്റാനും നിര്‍ദ്ദേശം

, 4:40 pm

ഇടുക്കിയുടെ ഭാഗമായുള്ള ചെറുതോണി ഡാമിന്റെ അഞ്ചാം ഷട്ടറും തുറന്നതോടെ ഇടുക്കിയിലെയും എറണാകുളത്തെയും വെള്ളം കയറിയ പ്രദേശങ്ങളിലെ എല്ലാ ബാങ്ക് ശാഖകളിലെയും എടിഎമ്മുകളും ഉടന്‍ അടച്ചിടുമെന്ന് റിപ്പോര്‍ട്ട്. താഴത്തെ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് ശാഖകളും എടിഎമ്മുകളും അടച്ചിടാനാണ് സര്‍ക്കുലര്‍ നല്‍കിയിരിക്കുന്നത്.

ലോഡ് ചെയ്തിരിക്കുന്ന പണം മുഴുവന്‍ സമീപത്തെ കറന്‍സി ചെസ്റ്റുകളിലേക്ക് മാറ്റാനാണു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഏത് അടിയന്തരഘട്ടത്തിലും പണം മാറ്റാന്‍ ശാഖകള്‍ തയ്യാറായിരിക്കണം. ചെസ്റ്റുകളിലേക്കു മാറ്റാന്‍ കഴിഞ്ഞില്ലെങ്കില്‍ വലിയ തുകകള്‍ സേഫുകളിലെ ഏറ്റവും ഉയര്‍ന്ന റാക്കുകളിലേക്കു മാറ്റണമെന്നും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു.

ബാങ്കിലെ സ്വര്‍ണം ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പ്ലാസ്റ്റിക് കവറുകളിലേക്കു മാറ്റണം. ബാങ്കുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങളും സുരക്ഷിത സ്ഥാനത്തേക്കു മാറ്റാനാണു നിര്‍ദ്ദേശം.

Advertisement