സംസ്ഥാനത്തെ പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. സംസ്ഥാന മന്ത്രിസഭാ യോഗം പുതുക്കിയ മദ്യനയത്തിന് അനുമതി നല്‍കി. ഇതോടെ സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ പബുകള്‍ അനുവദിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കൂടുതല്‍ വിദേശ മദ്യശാലകള്‍ തുറക്കാനും തീരുമാനമായിട്ടുണ്ട്.
പുതിയ നിയമം വരുന്നതോടെ സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ ബാറുകളും പബുകളും അനുവദിക്കാനാണ് ഐടി സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു. പത്തു വര്‍ഷത്തെ പ്രവര്‍ത്തനമുള്ള ഐടി സ്ഥാപനങ്ങള്‍ക്കാണ് ലൈസന്‍സ് നല്‍കുക. നിശ്ചിത വാര്‍ഷിക വിറ്റുവരവുള്ള ഐ ടി കമ്പനികളായിരിക്കണമെന്ന നിബന്ധനയുമുണ്ട് . പബുകള്‍ ഐടി പാര്‍ക്കിനുള്ളില്‍ ആകും . ഇവിടേക്ക് പുറത്തു നിന്നുള്ളവര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. പബ് നടത്തിപ്പിന് ഐ ടി സ്ഥാപനങ്ങള്‍ക്ക് വേണമെങ്കില്‍ ഉപകരാര്‍ നല്‍കാം .ക്ലബുകളുടെ ഫീസിനേക്കാള്‍ കൂടിയ തുക ലൈസന്‍സ് ഫീസായി ഈടാക്കാനാണ് ആലോചന.
കളളു ഷാപ്പുകളുടെ ദൂര പരിധി കുറയ്ക്കാനും മദ്യ നയത്തില്‍ തീരുമാനമുണ്ടായേക്കും. ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഇ എസ് ടി കോളനികള്‍ എന്നിവയില്‍ നിന്നുള്ള കള്ളുഷാപ്പുകളുടെ ദൂരപരിധി 200 മീറ്ററാക്കി കുറച്ചേക്കും. നിലവില്‍ 400 മീറ്റര്‍ ഉള്ള ദൂരപരിധിയാണ് എക്‌സൈസ് കമ്മിഷണറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ 200 മീറ്റര്‍ ആക്കി കുറയ്ക്കാന്‍ ആലോചിക്കുന്നത്. കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്തും ദൂര പരിധി കുറച്ചിരുന്നു. ജനങ്ങള്‍ക്ക് ക്യൂ നില്‍ക്കാതെ മദ്യം വാങ്ങാന്‍ കഴിയുന്ന തരത്തിലുള്ള സൗകര്യങ്ങളോട് കൂടിയ ബാറുകളും കള്ള് ഷാപ്പുകളും മാത്രമേ ഇനി പുതിയതായി തുടങ്ങൂ. അതേസമയം ബിവറേജസ് കോര്‍പറേഷന്‍ നിര്‍ദേശിച്ച 175 ചില്ലറ വില്‍പന ശാലകള്‍ പുതിയതായി അനുവദിക്കില്ല. അതേസമയം വിനോദ സഞ്ചാര മേഖലകളില്‍ കൂടുഴതല്‍ മദ്യശാലകള്‍ അനുവദിക്കും. ബവ്‌കോ ഔട്ട്‌ലെറ്റുകള്‍ പുതിയതായി തുടങ്ങുമ്പോള്‍ നാല് കൗണ്ടറിനും വാബന പാര്‍ക്കിങ്ങിന് സ്ഥലം ഉണ്ടായിരിക്കണം. ബെവ്‌കോകള്‍ ജന ജീവിതത്തേയോ ഗതാഗതത്തേയോ ബാധിക്കുന്ന സ്ഥലത്ത് ആകരുത്.
Read more
സമഗ്രമായ പൊളിച്ചെഴുത്താണ് മദ്യനയത്തില്‍ ഉണ്ടായിരിക്കുന്നത്.