ഒരു മേശയിൽ രണ്ട് പേർ, പാഴ്സൽ നിർത്തും; സംസ്ഥാനത്തെ ബാറുകൾ തുറക്കാൻ എക്സൈസ് വകുപ്പിന്റെ ശിപാർശ

സംസ്ഥാനത്തെ ബാറുകളും ബിയർ വൈൻ പാർലറുകളും തുറക്കാൻ എക്സൈസ് വകുപ്പിന്റെ ശിപാർശ. എക്സൈസ് കമ്മീഷണറുടെ ശിപാർശ എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ൺ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. തുറക്കാനുള്ള ഉത്തരവ് ഉടൻ ഉണ്ടാകുമെന്നാണു സൂചന. അൺലോക്കിന്റെ ഭാഗമായി പല സംസ്ഥാനങ്ങളിലും ബാറുകൾ തുറന്ന സാഹചര്യത്തിലാണ് എക്സൈസ് വകുപ്പ് കേരളത്തിലും ഈ നിർദേശം മുന്നോട്ടു വെയ്ക്കുന്നത്.

തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്നതായി എക്സൈസ് കമ്മീഷണർ റിപ്പോർട്ട് നൽകി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തുറക്കാൻ അനുമതി നൽകണം. ഒരു മേശയിൽ രണ്ട് പെരെന്ന നിലയിൽ ക്രമീകരിക്കണം, പാഴ്സൽ മദ്യവിൽപ്പന അവസാനിപ്പിച്ച് ബിവറേജ് കോർപ്പേറഷനിലുണ്ടാവുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കാം തുടങ്ങിയ ശിപാർശകളാണ് എക്സൈസ് കമ്മീഷണർ എക്സൈസ് വകുപ്പ് മന്ത്രിക്ക് നൽകിയത്.

സംസ്ഥാനത്ത് 596 ബാറുകളും 350 ബിയർ– വൈൻ പാർലറുകളുമാണുള്ളത്. മാർച്ചിൽ ലോക്‌ഡൗൺ പ്രഖ്യാപിച്ചതു മുതൽ ഇവ അടഞ്ഞു കിടക്കുകയാണ്.  നിലവിൽ ബാറുകളിലും ബിയർ പാർലറുകളിലും പ്രത്യേക കൗണ്ടർ വഴി പാഴ്സൽ വിൽപന മാത്രമാണുള്ളത്. അതിനായി ബെവ്കോ ആപ്പിൽ ബുക്ക് ചെയ്യണം.

Latest Stories

ഇത് താങ്ങാന്‍ പറ്റുന്ന വിയോഗമല്ല, ജയേട്ടന് ഇങ്ങനെ സംഭവിക്കുമെന്ന് വിശ്വസിക്കുന്നില്ല: എംജി ശ്രീകുമാര്‍

വേനല്‍ച്ചൂടില്‍ ആശ്വാസം, സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴ വരുന്നു

ഭാവഗാനം നിലച്ചു; പി. ജയചന്ദ്രന്‍ അന്തരിച്ചു

" ആ താരങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നെങ്കിൽ ഓസ്‌ട്രേലിയയുടെ കാര്യത്തിൽ തീരുമാനം ആയേനെ "; റിക്കി പോണ്ടിങ്ങിന്റെ വാക്കുകൾ വൈറൽ

അറ്റകുറ്റപ്പണിയ്ക്ക് മുന്‍കൂറായി പണം നല്‍കിയില്ല; പഞ്ചായത്ത് സെക്രട്ടറിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവിന് ജാമ്യം

ഒറ്റ സിക്‌സ് പോലും അടിക്കാതെ ഒരോവറില്‍ 29 റണ്‍സ്!, റെക്കോര്‍ഡ് പ്രകടനവുമായി ജഗദീശന്‍

രണ്ടും കല്പിച്ച് സഞ്ജു സാംസൺ; ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിൽ ഇടംപിടിക്കാനുളള വലിയ സിഗ്നൽ കൊടുത്ത് താരം; വീഡിയോ വൈറൽ

ലൈംഗികാധിക്ഷേപ പരാതി, ബോബി ചെമ്മണ്ണൂര്‍ കാക്കനാട് ജില്ലാ ജയിലിലേക്ക്

'കോണ്‍ഗ്രസ് മുക്ത' ഇന്ത്യ മുന്നണി

ചാമ്പ്യന്‍സ് ട്രോഫി 2025: ദുബായില്‍ വമ്പന്‍ ഒരുക്കങ്ങള്‍, ഇന്ത്യയുടെ തയ്യാറെടുപ്പുകള്‍ ഇങ്ങനെ