ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിയുടെ പങ്കാളിത്തം ആദ്യമായി പുറത്ത് വരുന്നതല്ല; കേന്ദ്ര സര്‍ക്കാര്‍ ബിബിസിയെ വേട്ടയാടുന്നുവെന്ന് എ.എ റഹിം

ഭിപ്രായസ്വാതന്ത്ര്യം നല്‍കാനോ വിമര്‍ശനങ്ങളെ ജനാധിപത്യ രീതിയില്‍ നേരിടാനോ സംഘപരിവാറും അതിന്റെ ഏജന്റുമാരും തയ്യാറല്ലെന്ന വസ്തുത ഒരിക്കല്‍ കൂടി അടിവരയിടുന്നതാണ് ബിബിസി ഡോക്യുമെന്ററിക്കെതിരായ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെന്ന് എഎ റഹിം എംഎല്‍എ. ഗുജറാത്ത് സംഭവത്തില്‍ നരേന്ദ്രമോദിയുടെ പങ്കാളിത്തം ആദ്യമായി പുറത്ത് വരുന്നതല്ല. കാലാകാലങ്ങളില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും, എഴുത്തുകാരും കലാകാരന്മാരും രാഷ്ട്രീയ നേതാക്കളും, ആക്ടിവിസ്റ്റുകളും ഇത് തുറന്നുകാട്ടിയിട്ടുണ്ട്. ഇവരെയെല്ലാം കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ വേട്ടയാടുകയായിരുന്നു.. ഇപ്പോള്‍ ബിബിസി ഡോക്കുമെന്ററിയുമെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഗുജറാത്ത് വംശഹത്യയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാമര്‍ശിച്ചു പുറത്തിറക്കിയ ബിബിസി ഡോക്യുമെന്ററി പരമ്പരയെ ‘പ്രചാരവേല’ എന്ന് വിശേഷിപ്പിച്ച് ഇന്ത്യാ ഗവണ്‍മെന്റ് കഴിഞ്ഞ ദിവസം അപലപിച്ചു,ഇന്ത്യയില്‍ അത് നിരോധിക്കുകയും ചെയ്തു. യുകെയുടെ ആഭ്യന്തര റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ളതാണു ഈ ഡോക്യുമെന്ററി എന്നതാണ് പ്രസക്തം.

‘India: Modi Question’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി, ‘ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തെ മുസ്ലീം ന്യൂനപക്ഷങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍’ പരിശോധിക്കുന്നു, കൂടാതെ 2002 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഗുജറാത്തില്‍ നടന്ന വംശഹത്യയില്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന മോദിക്ക് നേരിട്ടുള്ള പങ്കുണ്ടെന്ന് ഈ ഡോക്യുമെന്ററി പ്രതിപാദിക്കുന്നു.

രാജ്യത്തിനകത്തും പുറത്തുനിന്നും ഉയരുന്ന വിയോജിപ്പുകളോട് കേന്ദ്രസര്‍ക്കാര്‍ പെരുമാറുന്ന രീതി ഒരിക്കല്‍ കൂടി തുറന്നുകാട്ടുന്നതാണ് ഡോക്കുമെന്ററിക്ക് വിലക്കേര്‍പ്പെടുത്തിയ തീരുമാനം. പാരീസ് ആസ്ഥാനമായുള്ള റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് (ആര്‍എസ്എഫ്) എന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ തയ്യാറാക്കിയ പ്രസ് ഫ്രീഡം ഇന്‍ഡക്സ് 2022 പ്രകാരം 180 രാജ്യങ്ങളില്‍ 150-ാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ പത്രസ്വാതന്ത്ര്യത്തില്‍ സ്ഥിരമായ ഇടിവ് ഈ സൂചിക സൂചിപ്പിക്കുന്നു. അഭിപ്രായസ്വാതന്ത്ര്യം നല്‍കാനോ വിമര്‍ശനങ്ങളെ ജനാധിപത്യ രീതിയില്‍ നേരിടാനോ സംഘപരിവാറും അതിന്റെ ഏജന്റുമാരും തയ്യാറല്ലെന്ന വസ്തുത ഒരിക്കല്‍ കൂടി അടിവരയിടുന്നതാണ് ബിബിസി ഡോക്യുമെന്ററിക്കെതിരായ സര്‍ക്കാരിന്റെ നടപടി.

ഗുജറാത്ത് സംഭവത്തില്‍ നരേന്ദ്രമോദിയുടെ പങ്കാളിത്തം ആദ്യമായി പുറത്ത് വരുന്നതല്ല. കാലാകാലങ്ങളില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും,എഴുത്തുകാരും കലാകാരന്മാരും രാഷ്ട്രീയ നേതാക്കളും,ആക്ടിവിസ്റ്റുകളും ഇത് തുറന്നുകാട്ടിയിട്ടുണ്ട്. ഇവരെയെല്ലാം കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ വേട്ടയാടുകയായിരുന്നു..
ഇപ്പോള്‍ ബിബിസി ഡോക്കുമെന്ററിയും.

Latest Stories

കോതമംഗലത്ത് അതിഥി തൊഴിലാളിയുടെ മകള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

റോക്കറ്റ് വേഗത്തില്‍ സ്ട്രൈക്ക് റേറ്റ്, തന്റെ പ്രഹരശേഷിയ്ക്ക് പിന്നില്‍?; ഒടുവില്‍ ആ രഹസ്യം ഡിവില്ലിയേഴ്‌സിനോട് വെളിപ്പെടുത്തി സഞ്ജു

ഒഡീഷയെ തകർത്ത് കേരളം സന്തോഷ് ട്രോഫി ക്വാർട്ടർ ഫൈനലിൽ

എനിക്ക് കഴിവുണ്ട് എന്ന് അറിയാം, ഇനി ഒറ്റ ലക്‌ഷ്യം മാത്രമാണ് ഉള്ളത്: സഞ്ജു സാംസൺ

മാതാപിതാക്കള്‍ ഇടപെടരുത്; പ്രായപൂര്‍ത്തിയായ ലെസ്ബിയന്‍ ദമ്പതികള്‍ക്ക് ഒരുമിച്ച് ജീവിക്കാമെന്ന് ആന്ധ്ര ഹൈക്കോടതി

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് പണം വാഗ്ദാനം ചെയ്ത് ബിസിസിഐ, അന്തസ്സ് അടിയറവ് വയ്ക്കാതെ പിസിബി

പ്രായക്കൂടുതൽ തോന്നുന്നുവെന്ന് പറഞ്ഞ് ആ നടൻ തനിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞു; തുറന്ന് പറഞ്ഞ് നടി സൊനാക്ഷി സിൻഹ

IPL 2025: അന്ന് ധോണി അശ്വിനെ നല്ല രീതിയിൽ തെറിപറഞ്ഞു, അവന്റെ കയ്യിലിരുപ്പ് കൊണ്ടാണ് അത് സംഭവിച്ചത്: വിരേന്ദർ സെവാഗ്

'തുടര്‍ച്ചയായി അപമാനിതനാകുന്നതിലും നല്ലത് കളി മതിയാക്കുന്നത്'; അശ്വിന്റെ വിരമിക്കലിന് പിന്നാലെ ബോംബിട്ട് താരത്തിന്റെ പിതാവ്

അമ്പടാ കേമാ..., വിരമിക്കല്‍ പ്രഖ്യാപനത്തിലെ അശ്വിന്‍ ബ്രില്ലിയന്‍സ്!