Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

വെടിവെയ്പ്പിന് പിന്നില്‍ അധോലോക നായകന്‍ രവി പൂജാരി; 25 കോടി രൂപ ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി ലീനാ മരിയ പോള്‍

, 6:28 pm

കൊച്ചിയില്‍ ഇന്നലെ ഉണ്ടായ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പിനു പിന്നില്‍ അധോലോക നായകന്‍ രവി പൂജാരിയെന്ന് സ്ഥാപനത്തിന്റെ ഉടമയും നടിയുമായ ലീനാ മരിയ പോള്‍. താന്‍ ഇരയാണെന്നും തനിക്കെതിരെ നടക്കുന്നത് കുപ്രചാരണങ്ങളാണെന്നും അവര്‍ വ്യക്തമാക്കി.

ഇതിനു മുമ്പ് രണ്ട് തവണ രവി പൂജാര തന്നെ ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് ലീന മരിയാ പോള്‍ പറഞ്ഞു. ബോളിവുഡിലടക്കം രവി നടത്തിയ ഇടപെടലുകളെക്കുറിച്ച് പറഞ്ഞായിരുന്നു ഭീഷണിയെണി. അവര്‍ ഇക്കാര്യം മാതൃഭൂമി ന്യൂസിനോടാണ് വെളിപ്പെടുത്തിയത്. ആദ്യം അഞ്ച് കോടി രൂപയും പിന്നീട് 25 കോടി രൂപയും ആവശ്യപ്പെട്ടു. എല്ലാം പോലീസിനോട് പറയാന്‍ തയ്യാറാണ്. കൊച്ചിയിലെത്തി പോലീസിനെ കാണുമെന്നും ലീന മരിയ പോള്‍ പറഞ്ഞു.

പനന്പിള്ളിനഗര്‍ യുവജനസമാജം റോഡില്‍ സ്ഥിതിചെയ്യുന്ന ദി നെയില്‍ ആര്‍ട്ടിസ്റ്ററി എന്ന പേരിലുള്ള ബ്യൂട്ടി പാര്‍ലറിലെത്തിയാണ് രണ്ടംഗസംഘം കഴിഞ്ഞ ദിവസം വെടിവയ്പ് നടത്തിയത്. സിനിമാനടിയും തട്ടിപ്പുകേസുകളില്‍ പ്രതിയുമായ ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ളതാണു ബ്യൂട്ടി പാര്‍ലര്‍. സംഭവസമയത്തു രണ്ടു ജീവനക്കാനും രണ്ട് ഇടപാടുകാരും ബ്യൂട്ടിപാര്‍ലറില്‍ ഉണ്ടായിരുന്നു. നടി സ്ഥലത്തുണ്ടായിരുന്നില്ല.

യമഹാ ബൈക്കിലാണു യുവാക്കളായ അക്രമികള്‍ എത്തിയത്. ഹെല്‍മറ്റും ജാക്കറ്റും ധരിച്ചു തൂവാല കൊണ്ടു മുഖം മറച്ചെത്തിയ ഇവര്‍ ഒന്നാംനിലയിലുള്ള ബ്യൂട്ടിപാര്‍ലറിലേക്കു കയറുന്ന പടിയുടെ സമീപമെത്തി ഭിത്തിയിലേക്കു വെടിയുതിര്‍ക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരനുനേരേ അക്രമികളിലൊരാള്‍ മുംബൈ അധോലോക നായകന്‍ രവി പൂജാരയുടെ പേരെഴുതിയ കടലാസ് കഷണം വലിച്ചെറിഞ്ഞു. തുടര്‍ന്നു സെക്യൂരിറ്റി ജീവനക്കാരനുനേരേ തോക്ക് ചൂണ്ടിയശേഷം പാര്‍ക്കിംഗ് ഏരിയയില്‍ വച്ചിരുന്ന ബൈക്കില്‍ കയറി ഇരുവരും രക്ഷപ്പെട്ടു.

Advertisement