ഭാര്യ ജോലി ചെയ്ത ടെക്‌നോപാര്‍ക്കില്‍ ബെഹ്‌റയുടെ അധിക സുരക്ഷ; ബാദ്ധ്യത 1.70 കോടി

ടെക്നോപാര്‍ക്ക് സുരക്ഷയ്ക്കായി മുന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ആവശ്യപ്പെട്ടതില്‍ അധികം പൊലീസുകാരെ നിയോഗിച്ചത് വഴി വരുത്തി വെച്ചത് വന്‍ സാമ്പത്തിക ബാദ്ധ്യത.1.70 കോടി രൂപയുടെ അധിക ബാദ്ധ്യതയാണ് വന്നിരിക്കുന്നത്.

ഇക്കാര്യത്തില്‍ എന്തു ചെയ്യണമെന്നു നിര്‍ദേശം നല്‍കാന്‍ ഡിജിപി അനില്‍ കാന്ത് ആഭ്യന്തര സെക്രട്ടറിക്കു കത്തു നല്‍കി. അധികമായി നല്‍കിയ 18 വനിതാ പൊലീസുകാരെ ടെക്‌നോപാര്‍ക്കില്‍ നിന്നു ഡിജിപി പിന്‍വലിക്കുകയും ചെയ്തു. ബെഹ്‌റയുടെ ഭാര്യ ജോലി നോക്കിയ കമ്പനിയിലെ സുരക്ഷയ്ക്കായി തങ്ങള്‍ ആവശ്യപ്പെടാതെയാണു അധിക പൊലീസിനെ നല്‍കിയതെന്നാണു ടെക്‌നോപാര്‍ക്ക് അധികൃതര്‍ ഡിജിപിയെ അറിയിച്ചത്. എന്നാല്‍ അവര്‍ വാക്കാല്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് ബെഹ്‌റയും അറിയിച്ചു.

കേരള പൊലീസിന് കീഴിലെ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിനാണ് ടെക്നോപാര്‍ക്കിന്റെ സുരക്ഷാ ചുമതല. സുരക്ഷയ്ക്കായി ടെക്നോപാര്‍ക്ക് പണം നല്‍കണം. ആയുധവുമായി കാവല്‍ നില്‍ക്കുന്ന പൊലീസുകാരന് ദിവസം 1500 രൂപയും ആയുധമില്ലാതെ കാവല്‍ നില്‍ക്കുന്ന പൊലീസുകാരന് 1400 രൂപയുമാണ് ടെക്നോപാര്‍ക്ക് നല്‍കേണ്ടത്. ആവശ്യപ്പെട്ട 22 പൊലീസുകാരുടെ ശമ്പളം എല്ലാ വര്‍ഷവും ടെക്നോപാര്‍ക്ക് നല്‍കി.

18 പേരുടെ ശമ്പളം കൂടി നല്‍കണമെന്നാവശ്യപ്പെട്ട് എസ്ഐഎസ്എഫ് കത്ത് നല്‍കിയെങ്കിലും ആവശ്യപ്പെടാതെ നല്‍കിയ സുരക്ഷയ്ക്ക് പണം നല്‍കാനാവില്ലെന്ന് ടെക്നോപാര്‍ക്ക് സിഇഒ വ്യക്തമാക്കി. കുടിശ്ശിക കൂടി വന്നിട്ടും അധികമായി നിയോഗിച്ചവരെ പിന്‍വലിച്ചിരുന്നില്ല.

Latest Stories

'കുരുത്തോല പ്രദക്ഷിണത്തിന് അനുമതിയില്ല'; പ്രധാനമന്ത്രിയടക്കമുള്ളവർ ക്രിസ്മസ്, ഈസ്റ്റർ ആഘോഷത്തിനെത്തുന്ന പള്ളിക്ക് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്

IPL 2025: കണ്ണീർക്കായലിലേതോ കടലാസിന്റെ തോണി, അവന്റെ ഒരു കുറിപ്പും എഴുത്തും; മനുഷ്യനെ വിഷമിപ്പിക്കാൻ; വൈറലായി ശ്രേയസ് അയ്യരുടെ പ്രതികരണം

'പരിക്കുപോലും വകവെച്ചില്ല, ആറുമാസംകൊണ്ട് കുറച്ചത് 15 കിലോ'; കിടിലം ട്രാൻസ്ഫർമേഷനുമായി രജിഷ വിജയൻ, കൈയ്യടിച്ച് സോഷ്യൽമീഡിയ

CSK 2025: ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്ന് പറഞ്ഞിട്ട് എന്ത് കാര്യം, അവനെ തൂക്കിയെടുത്ത് പുറത്തുകളഞ്ഞാൽ ചെന്നൈ ജയിക്കാൻ തുടങ്ങും: ക്രിസ് ശ്രീകാന്ത്

'മമ്മൂട്ടിയെ താഴ്ത്തിക്കെട്ടിയതല്ലേ, അഹങ്കാരി... എന്താ പൊള്ളിയോ നിനക്ക്?; ആരാധകന്റെ പ്രവർത്തിയിൽ അസ്വസ്ഥത പ്രകടിപ്പിച്ച നസ്‌ലനെ വിമർശിച്ച് സോഷ്യൽ മീഡിയ

ഇന്ത്യന്‍ ശാസ്ത്ര ഗവേഷണ മേഖലയ്ക്ക് വഴി മുട്ടുന്നുവെന്ന് നീതി ആയോഗ്: ഹിന്ദുത്വ ദേശീയവാദം ആധുനിക ശാസ്ത്രത്തെ കൊണ്ടുചെന്നെത്തിച്ചതെവിടെ?; (ഭാഗം - 1)

അധ്യക്ഷ പദവി ഒഴിഞ്ഞതിന് പിന്നാലെ ശപഥം പിന്‍വലിച്ച് അണ്ണാമലൈ; നൈനാറിന്റെ അഭ്യര്‍ത്ഥനയില്‍ വീണ്ടും ചെരുപ്പണിഞ്ഞു; ഡിഎംകെ തുരത്തി എന്‍ഡിഎ അധികാരം പിടിക്കുമെന്ന് ബിജെപി

അയ്യേ ക്രിക്കറ്റോ അതൊക്കെ ആരെങ്കിലും കാണുമോ, അത് എങ്ങനെ ജനപ്രിയമാകും; ക്രിക്കറ്റ് പ്രേമികളെ ചൊറിഞ്ഞ കെവിൻ ഡി ബ്രൂയിൻ എയറിൽ; അവിടെ സ്ഥാനം ഉറപ്പിച്ച ധോണിയോടും പന്തിനോടും ചോദിച്ച് ചരിത്രം പഠിക്കാൻ ആരാധകർ

'ഹെഡ്ഗെവാർ സ്വാതന്ത്രസമര സേനാനിയെന്ന് ഇഎംഎസ് പറഞ്ഞിട്ടുണ്ട്'; ന്യായീകരണവുമായി ബിജെപി, ഇഎംഎസിൻ്റെ പ്രസ്താവനയെ സിപിഎം തള്ളിപറയുമോയെന്നും ചോദ്യം

RR VS RCB: ഒരൊറ്റ സിക്സ് കൊണ്ട് ഇതിഹാസങ്ങളെ ഞെട്ടിക്കാൻ പറ്റുമോ നിങ്ങൾക്ക്, എനിക്ക് പറ്റും; കോഹ്‍ലിയെയും ദ്രാവിഡിനെയും സഞ്ജുവിനെയും അത്ഭുതപ്പെടുത്തി ദ്രുവ് ജുറൽ; വീഡിയോ കാണാം