ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ മോര്‍ അത്തനാസിയോസ് യോഹാന്നാൻ (കെപി യോഹന്നാന്‍) വിടവാങ്ങി. അമേരിക്കയിൽ പ്രഭാത സവാരിക്ക് ഇറങ്ങിയ അദ്ദേഹത്തെ സഭയുടെ കാമ്പസിന് പുറത്തെ റോഡില്‍ വച്ച് വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു. അമേരിക്കയിലെ ഡാലസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം.

സാധാരണ സഭയുടെ കാമ്പസിലാണ് മെത്രാപ്പോലീത്ത പ്രഭാത സവാരി നടത്തുന്നത്. പതിവിന് വിപരീതമായി പുറത്തെ റോഡില്‍ ഇറങ്ങിയപ്പോഴാണ് അപകടം. നാലു ദിവസം മുന്‍പാണ് അദ്ദേഹം തിരുവല്ലയില്‍ നിന്ന് അമേരിക്കയില്‍ എത്തിയത്.

ലോകമെമ്പാടുമുള്ള വിശ്വാസസമൂഹത്തെ ചേർത്തുനിർത്തി 2003-ൽ ബീലീവേഴ്സ് ചർച്ച എന്ന സഭയ്ക്ക് രൂപം നൽകുകയും ആതുരസേവനരംഗത്ത് വേറിട്ട സാന്നിധ്യമായി മാറുകയും ചെയ്തു. നിലവിലെ മെട്രോപൊളിറ്റൻ ബിഷപ്പും കൂടിയാണ് അദ്ദേഹം.ഇന്ത്യയിലെ ഏറ്റവും വലിയ ശിശു സംരക്ഷണ പദ്ധതികളിലൊന്നായ ബ്രിഡ്ജ് ഓഫ് ഹോപ്പ് സ്ഥാപിക്കുന്നതിൽ അദ്ദേഹം മുൻഗണന നൽകി.ക്രിസ്ത്യൻ ജീവിതത്തെക്കുറിച്ചും ദൗത്യങ്ങളെക്കുറിച്ചും 200 ലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

Read more

തിരുവല്ലയ്ക്കടുത്ത് അപ്പർകുട്ടനാട്ടിലെ നിരണത്ത് മാർത്തോമ്മാ വിശ്വാസികളായ കടപ്പിലാരിൽ വീട്ടിൽ ചാക്കോ പുന്നൂസിന്റെ മകനായി 1950ലാണ് യോഹന്നാൻ ജനിച്ചത്.ശരാശരിയിൽ താഴെയുള്ള ഒരു സാധാരണ കുടുംബത്തിൽ ജനിച്ച കടപ്പിലാരിൽ പുന്നൂസ് യോഹന്നാൻ എന്ന കെ.പി. യോഹന്നാൻ ശതകോടികളുടെ ആസ്തിയുള്ളയാളായി വളർച്ച പ്രാപിച്ചു.