'കുർബാന തർക്കത്തിൽ പ്രതിഷേധവുമായി വിശ്വാസികള്‍'; ഇടപ്പള്ളിയിലും ഉദയംപേരൂർ പള്ളിയിലും സംഘർഷം, സർക്കുലർ കത്തിച്ചു

എറണാകുളം -അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണം എന്ന സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേധം. പ്രതിഷേധത്തിൽ ഇടപ്പള്ളിയിലും ഉദയംപേരൂരിലും സംഘർഷമുണ്ടായി. രണ്ട് വിഭാഗമായി തിരിഞ്ഞാണ് വിശ്വാസികൾ തമ്മിൽ സംഘർഷമായുണ്ടായത്. സർക്കുലർ വായിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. എന്നാൽ വിമത വിഭാഗം സർക്കുലർ വായിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ബഹളം വയ്ക്കുകയും സർക്കുലർ കത്തിക്കുകയുമായിരുന്നു.

ജൂലൈ മുതല്‍ പള്ളികളില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണം എന്ന് നിര്‍ദേശിക്കുന്ന സര്‍ക്കുലര്‍ ഇന്ന് എല്ലാ പള്ളികളിലും വായിക്കാനായിരുന്നു നിര്‍ദേശം. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂരും ചേര്‍ന്നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. എന്നാല്‍, ഇന്നു രാവിലെ മുതല്‍ പള്ളികളില്‍ വിശ്വാസികള്‍ സര്‍ക്കുലറിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അല്‍മായ മുന്നേറ്റത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.

അന്ത്യശാസനമായി ഇറക്കിയ സര്‍ക്കുലര്‍ ചവറ്റുകുട്ടയിലെറിഞ്ഞും കത്തിച്ചുമായിരുന്നു വിശ്വാസികളുടെ പ്രതിഷേധം. എളംകുളം ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍ സര്‍ക്കുലര്‍ ചവറ്റുകുട്ടയിലെറിഞ്ഞ് പ്രതിഷേധിച്ചു. കുര്‍ബാനക്ക് ശേഷം പുറത്തിറങ്ങിയ വിശ്വാസികളാണ് സര്‍ക്കുലര്‍ ചവറ്റുകുട്ടയിലെറിഞ്ഞത്. എല്ലാ പള്ളികളിലും സര്‍ക്കുലര്‍ കത്തിക്കുമെന്നും വിമത വിഭാഗത്തിന്റെ പ്രഖ്യാപനമുണ്ട്.

അടുത്ത മാസം മുതല്‍ ഏകീകൃത കുര്‍ബാന നടത്താത്ത വൈദികരെ ഇനിയൊരു മുന്നറിയിപ്പ് ഇല്ലാതെ തന്നെ പുറത്താക്കും എന്നാണ് സര്‍ക്കുലര്‍. ഇതിനെതിരെ വലിയ പ്രതിഷേധമാണ് വിമത വിഭാഗം വൈദികരും വിശ്വാസികളും ഉയര്‍ത്തുന്നത്. പള്ളികളില്‍ ജനാഭിമുഖ കുര്‍ബാന മാത്രം, മാര്‍പ്പാപ്പയോടൊപ്പം തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയ ബാനറുമായാണ് വിശ്വാസികളുടെ പ്രതിഷധം. അതേസമയം ഭൂരിഭാഗം പള്ളികളിലും സഭാ നേതൃത്വം നിര്‍ദേശിക്കുന്ന ഏകീകൃത കുര്‍ബാന ഇതുവരെ നടപ്പാക്കാനായിട്ടില്ല. തര്‍ക്കം നിലനില്‍ക്കുന്നതിനിടെ ചേര്‍ന്ന സിനഡ് യോഗത്തിലും പ്രശ്‌ന പരിഹാരത്തിന് വഴി കണ്ടെത്തിയിട്ടില്ല.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ