പ്ലൈവുഡ് കമ്പനിയിലെ തീച്ചൂളയില്‍ വീണ ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

പെരുമ്പാവൂര്‍ പ്ലൈവുഡ് കമ്പനിയിലെ തീച്ചൂളയില്‍ വീണ ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. സുരക്ഷാ ജീവനക്കാരനായ ബംഗാള്‍ സ്വദേശി നസീര്‍ (23) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴിന് ഓടക്കാലിയിലെ യൂനിവേഴ്സല്‍ പ്ലൈവുഡ് കമ്പനിയിലായിരുന്നു അപകടം.

15 അടി ആഴമുള്ള ഗര്‍ത്തത്തില്‍ കൂട്ടിയിട്ടിരുന്ന പ്ലൈവുഡ് അവശിഷ്ടങ്ങള്‍ക്ക് തീ പിടിച്ചിരുന്നു. മാലിന്യ കൂമ്പാരത്തില്‍ നിന്നു പുക ഉയരുന്നു കണ്ട് ഇദ്ദേഹം പൈപ്പില്‍ നിന്നു വെള്ളം ചീറ്റിച്ചു അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ താഴേക്കു വീഴുകയായിരുന്നു.

സംഭവം കണ്ട മറ്റൊരു അതിഥിത്തൊഴിലാളി ഹോസ് ഇട്ടു കൊടുത്തു രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. യന്ത്രം ഉപയോഗിച്ചു മാലിന്യം വശങ്ങളിലേക്ക് മാറ്റിയാണ് ഇന്നലെ തിരച്ചില്‍ നടത്തിയത്.

തീ അണക്കാനും നസീര്‍ ഹുസൈനെ കണ്ടെത്താനും രാത്രി വൈകിയും ശ്രമം നടത്തിയിരുന്നു. ഒരാഴ്ച മുമ്പാണ് നസീര്‍ ഹുസൈന്‍ പ്ലൈവുഡ് കമ്പനിയില്‍ ജോലിക്കെത്തിയത്.

Latest Stories

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്