ബി.പി.സി.എൽ സ്വകാര്യവ ത്കരണം; കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ബെന്നി ബഹനാൻ എം. പിയുടെ ഉപവാസം

പൊതുമേഖലാ സ്ഥാപനമായ ബിപിസിഎൽ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ബെന്നി ബഹനാൻ എംപിയും വി പി സജീന്ദ്രൻ എംഎൽഎയും 12 മണിക്കൂർ നീണ്ട ഉപവാസം. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ രാവിലെ 10 മണിക്ക് ഉപവാസ സമരം  ഉദ്ഘാടനം ചെയ്യും. കൊച്ചി അമ്പലമുകൾ കമ്പനി ഗേറ്റ് പടിക്കലാണ് ഉപവാസം. ചരിത്രത്തില്‍ ആദ്യമായാണ് ഒരു പൊതുമേഖലാ കമ്പനി പൂര്‍ണമായി സ്വകാര്യവത്കരിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ബെന്നി ബഹനാൻ പറഞ്ഞു.

ചാലക്കുടി പാർലമെൻറ് മണ്ഡലത്തിലെ ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, ഐക്യ ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവർ ഉപവാസത്തിൽ പങ്കെടുക്കുന്നുണ്ട്. നേതാക്കൾക്ക്  പിന്തുണയുമായി  വിവിധ ഭാഗങ്ങളിൽ നിന്ന് ജനപ്രതിനിധികളും രാഷ്ട്രീയ പ്രവർത്തകരും ഉപവാസ സമരത്തിൽ പങ്കാളികളാകും. തീരുമാനം പിൻവലിച്ചില്ലെങ്കിൽ പാർലമെന്‍റിന് മുമ്പിലേക്ക് സമരം വ്യാപിപ്പിക്കാനാണ് കോൺഗ്രസ്‌ തീരുമാനം.

സ്വകാര്യവത്കരണത്തിലൂടെ ആയിരത്തിലേറെ ഏക്കർ ഭൂമി സർക്കാരിന് നഷ്ടമാകും. യുദ്ധവിമാനങ്ങൾക്കടക്കം ഇന്ധനം ഉത്പാദിപ്പിക്കുന്ന ബിപിസിഎലിനെ സ്വകാര്യവത്കരിക്കുന്നത് രാജ്യസുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്ന് നേരത്തെ തൊഴിലാളി സംഘടനാനേതാക്കൾ ആരോപിച്ചിരുന്നു.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ