ബിനോയ് വിശ്വം എം പിക്ക് സി പി ഐ സംസ്ഥാന സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല. കാനം രാജേന്ദ്രന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ബിനോയ് വിശ്വത്തിന് സെക്രട്ടറിയുടെ ചുമതല നല്‍കാന്‍ സി പി ഐ സംസ്ഥാന എക്‌സിക്കുട്ടീവ് തിരുമാനിച്ചത്.
നിലവില്‍ സി പി ഐ നാഷണല്‍ സെക്രട്ടറിയും എ ഐ ടി യു സിയുടെ വര്‍ക്കിംഗ് പ്രസിഡന്റും കൂടിയാണ് ബിനോയ് വിശ്വം. 2006-2011 കാലത്ത് സംസ്ഥാന വനം വകുപ്പ് മന്ത്രിയായിരുന്നു.2018 മുതല്‍ രാജ്യസഭാ അംഗമാണ്
എ ഐ എസ് എഫ്, എ ഐ വൈ എഫ് എന്നിവയില്‍ കൂടി സി പി ഐ നേതൃനിരയില്‍ എത്തിയ ബിനോയ് വിശ്വം പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് സി കെ വിശ്വനാഥന്റെ മകനാണ്