ട്രെയിൻ യാത്രയ്ക്കിടെ ബെർത്ത് പൊട്ടി വീണു; കഴുത്തിലെ എല്ലുകൾ പൊട്ടിയ പൊന്നാനി സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിനിലെ ബെർത്ത് പൊട്ടിവീണ് ചികിത്സയിലായിരുന്ന പൊന്നാനി സ്വദേശി മരിച്ചു. മാറഞ്ചേരി എളയിടത്ത് മാറാടിക്കൽ അലിഖാന്‍ (62) ആണ് മരിച്ചത്. ട്രെയിനിലെ താഴത്തെ ബെർത്തിൽ കിടന്നിരുന്ന അലിഖാന് മുകളിലേക്ക് ​മധ്യഭാഗത്തേ ബെർത്ത് പൊട്ടി വീഴുകയായിരുന്നു. ഡൽഹിയിലേക്കുള്ള യാത്രക്കിടെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദാരുണ സംഭവം.

തെലങ്കാനയ്‌ക്കടുത്തുള്ള വാറങ്കലിൽവച്ചാണ് സംഭവം. മധ്യഭാഗത്തെ ബെർത്ത് പൊട്ടി താഴത്തെ ബെർത്തിൽ കിടക്കുകയായിരുന്ന അലിഖാന്റെ മുകളിലേക്ക് ബെർത്തും അതിൽ കിടന്നിരുന്ന ആളും വീഴുകയായിരുന്നു. ചരിഞ്ഞ് കിടക്കുകയായിരുന്ന അലിഖാന്റെ കഴുത്തിൽ ബെർത്ത് പതിച്ചതിനെത്തുടർന്ന് കഴുത്തിന്റെ ഭാഗത്തെ മൂന്ന് എല്ലുകൾ പൊട്ടുകയും ഞരമ്പിന് ക്ഷതം സംഭവിക്കുകയുമായിരുന്നു. ഇതേതുടർന്ന് കൈകാലുകൾ തളർന്നു പോയി.

റെയിൽവേ അധികൃതർ ആദ്യം വാറങ്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി ഹൈദരാബാദിലെ കിങ്സ് മൾട്ടി സ്‌പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച ഓപ്പറേഷൻ കഴിഞ്ഞെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിംസ് മൾട്ടി സ്‌പെഷാലിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Latest Stories

വിമാനത്തിൽ സിഗരറ്റ് വലിച്ചു; കണ്ണൂര്‍ സ്വദേശിക്കെതിരെ കേസ്

'നല്ല ഡ്രസൊക്കെയിട്ട് സദ്യയൊക്കെ കഴിച്ച് പോകാം' എന്ന മറുപടിയാണ് 'അമ്മ'യില്‍ നിന്നും ലഭിച്ചത്, ആ സംഭവത്തോടെ ഞെട്ടലായി: പാര്‍വതി തിരുവോത്ത്

മൂക്കിൽ ശസ്ത്രക്രിയ ചെയ്തപ്പോൾ വലതുകണ്ണിന്‍റെ കാഴ്ച നഷ്ടമായി; മെഡിക്കൽ കോളേജിനെതിരെ പരാതിയുമായി യുവതി

ആ ചെക്കൻ അത്ര വലിയ സംഭവം ഒന്നും അല്ല, എനിക്ക് ആറോ ഏഴോ തവണ അവനെ പുറത്താക്കാൻ അവസരം കിട്ടിയതാണ്; പക്ഷെ...; യുവതാരത്തെക്കുറിച്ച് ജസ്പ്രീത് ബുംറ

പെരിയ ഇരട്ടക്കൊലപാതകം: മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമനടക്കം 14 പ്രതികൾ കുറ്റക്കാർ; 10 പ്രതികളെ വെറുതെ വിട്ടു

ആരിഫ് മുഹമ്മദ് ഖാന് സർക്കാർ യാത്രയയപ്പ് നൽകില്ല; തീരുമാനം ഭിന്നത കണക്കിലെടുത്തെന്ന് സൂചന

നടിക്ക് നേരെ ലൈംഗികാതിക്രമം, സ്വകാര്യ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണി; നടന്‍ ചരിത് ബാലപ്പ അറസ്റ്റില്‍

BGT 2024: മോനെ ഹിറ്റ്മാനേ പിള്ളേരെ കണ്ട് പഠിക്ക്; ഇന്ത്യയുടെ രക്ഷകർ നിതീഷ് കുമാർ റെഡ്‌ഡി, വാഷിംഗ്‌ടൺ സുന്ദർ

ഗൗതം ഗംഭീറിന് മാധ്യമങ്ങളെ പേടിയോ? ജയിച്ചാൽ ക്രെഡിറ്റ് എടുക്കാൻ മുന്നിൽ തോറ്റാൽ പൊടി പോലും കാണില്ല; ഇന്ത്യൻ കോച്ചിനെതിരെ ആരാധകരുടെ വിമർശനം

BGT 2024: ആ താരം ഒരു വില്ലനാണ്, പണി പാളിയതിന് പിന്നാലെ ഇന്ത്യൻ താരത്തെ പുതിയ പേര് വിളിച്ച് ആദം ഗിൽക്രിസ്റ്റ്