ബിവറേജസ് കോര്‍പറേഷന്റെ മദ്യശാലകള്‍ ഇന്നു വൈകുന്നേരം ഏഴു മണിക്ക് അടയ്ക്കും. അര്‍ധ വാര്‍ഷിക കണക്കെടുപ്പ് പ്രമാണിച്ചാണ് ഇന്ന് നേരത്തെ അടയ്ക്കുന്നത്. ഒക്ടോബര്‍ ഒന്നിനും രണ്ടിനും കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യശാലകളും ബാറുകളും തുറക്കില്ല.
എല്ലാ മാസവും ഒന്നിന് ബെവ്‌കോ ഔട്ട്ലെറ്റുകള്‍ക്ക് നേരത്തെ തന്നെ അവധിയാണ്. ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ആയതിനാലാണ് അവധി നല്‍കിയിരിക്കുന്നത്.
ഇന്ന് ഏഴ് മണിക്ക് അടച്ചാല്‍ ഇനി തിങ്കളാഴ്ചയായിരിക്കും തുറക്കുക. ബിവറേജസ് ഔട്ട്‌ലെറ്റുകളിലും വെയര്‍ഹൗസുകളിലും കണക്കെടുപ്പ് നടക്കും.
രാവിലെ 10 മുതല്‍ രാത്രി 9 മണിവരെയാണ് കോര്‍പറേഷന്റെ മദ്യശാലകള്‍ സാധാരണ പ്രവര്‍ത്തിക്കുന്നത്. കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യശാലകള്‍ പതിവുപോലെ രാത്രി 9 മണിവരെ പ്രവര്‍ത്തിക്കും.