അമിതവേഗക്കാരെ സൂക്ഷിക്കുക; പിടികൂടാന്‍ ജിയോ ഫെന്‍സിംഗ് നടപ്പാക്കുമെന്ന് കെബി ഗണേഷ്‌കുമാര്‍

നിരത്തുകളില്‍ ക്യാമറയെ വെട്ടിച്ച് പായുന്ന അമിതവേഗക്കാരെ പിടികൂടാന്‍ ജിയോ ഫെന്‍സിംഗ് നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാര്‍. നിയമലംഘനങ്ങളില്‍ ഓരോന്നിനും ലൈസന്‍സില്‍ ബ്ലാക്ക് പഞ്ചിംഗ് നടപ്പാക്കുന്നത് പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. ബ്ലാക്ക് പഞ്ചുകള്‍ നിശ്ചിത എണ്ണത്തില്‍ കൂടുതലാകുമ്പോള്‍ ലൈസന്‍സ് സ്വയമേവ റദ്ദാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ലൈസന്‍സ് റദ്ദായാല്‍ അത് തിരികെ ലഭിക്കാനുള്ള നടപടികള്‍ അത്ര എളുപ്പമായിരിക്കില്ലെന്നും ഗണേഷ്‌കുമാര്‍ വ്യക്തമാക്കി. വാഹനങ്ങളില്‍ പ്രത്യേക ബാര്‍കോഡ് പതിപ്പിക്കും. ഈ വാഹനങ്ങള്‍ റോഡില്‍ പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ജിയോ ഫെന്‍സിംഗ് കടന്നുപോകാന്‍ എടുക്കുന്ന സമയം പരിശോധിച്ചാണ് വേഗത കണക്കാക്കുന്നത്.

അമിത വേഗതക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു. കെഎല്‍ഐബിഎഫ് ടോക്കില്‍ യുവതലമുറയും ഗതാഗത നിയമങ്ങളും എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു മന്ത്രി. അടുത്തിടെയായി സംസ്ഥാനത്ത് അപകടങ്ങള്‍ കൂടിവരികയാണ്. നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്നും മന്ത്രി പറഞ്ഞു.

Latest Stories

CT 2025: ശ്രേയസും വിരാടും രോഹിതും ഒന്നുമല്ല, ഇന്ത്യൻ ടീമിലെ അപകടകാരിയായ ഒരു തരമുണ്ട്, അവനെ പൂട്ടാൻ ആർക്കും സാധിക്കില്ല: റിക്കി പോണ്ടിങ്

'കേന്ദ്രത്തിൽ നിന്ന് പ്രഖ്യാപനം മാത്രം പോര, ഉത്തരവ് വേണം'; സുരേഷ് ഗോപിക്കെതിരെ ആശാവർക്കർമാർ

സ്ത്രീകള്‍ക്ക് നോമ്പ് തുറക്കുള്ള സംവിധാനം പരിമിതം; ആവശ്യമെങ്കില്‍ തീര്‍ഥയാത്രയില്‍ പങ്കെടുക്കാം; പുരുഷമാര്‍ക്ക് മാത്രമുള്ള യാത്ര വിവാദമായതോടെ തിരുത്തി കെഎസ്ആര്‍ടിസി

എന്ത് ചെയ്യാനാണ് കോഹ്‌ലിവുഡ് ആയി പോയില്ലേ, സോഷ്യൽ മീഡിയ കത്തിച്ച് കിംഗ് കോഹ്‌ലി; ആലിം ഹക്കിം എന്നാ സുമ്മാവാ

'പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു, ആർഎസ്എസ് ഇന്ത്യയുടെ ആത്മാവിനെ നശിപ്പിക്കുന്ന കാൻസർ, ചതിയൻമാർ എന്നും ചതിയൻമാരാണ്'; മാപ്പ് പറയില്ലെന്ന് തുഷാർ ഗാന്ധി

എലിസബത്ത് മറ്റൊരാളെ രജിസ്റ്റർ മാര്യേജ് ചെയ്തിട്ടുണ്ട്, ബാലയെ പറ്റിച്ചു, 15 വർഷമായി മരുന്ന് കഴിക്കുന്നു; കയ്യിൽ തെളിവുകളുണ്ട് : വെളിപ്പെടുത്തലുമായി കോകില

ആഫ്രിക്കയിലുടനീളം ഡ്രോൺ ആക്രമണങ്ങളിൽ നൂറുകണക്കിന് സാധാരണക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

കേരളത്തിൽ 10 ജില്ലകളിലെ കുടിവെള്ളത്തിൽ മാലിന്യം; രാജ്യത്ത് 9 സംസ്ഥാനങ്ങളിലും പ്രശ്നമെന്ന് റിപ്പോർട്ട്

നെയ്മർ, മെസി, സുവാരസ് എന്നിവരുടെ ലെവൽ ആ താരത്തെക്കാൾ താഴെയാണ്, എന്തൊരു പ്രകടനമാണ് ചെക്കൻ: ക്വിക്ക് സാഞ്ചസ് ഫ്ലോറസ്

IPL 2025: ആ നിമിഷം ലൈവ് കണ്ടപ്പോൾ ഞാൻ ഭയന്നു, എന്നെ ആശങ്കപ്പെടുത്തിയത് ആ കാര്യം; വെളിപ്പെടുത്തലുമായി കെഎൽ രാഹുൽ