ഭാരത് പെട്രോളിയം കോര്‍പറേഷന്‍ 5000 കോടി നിക്ഷേപിക്കും; പെട്രോകെമിക്കല്‍ വ്യവസായങ്ങളുടെ ഹബ്ബായി കേരളം മാറുമെന്ന് മന്ത്രി പി രാജീവ്

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) 5000 കോടി നിക്ഷേപിക്കുമെന്ന് മന്ത്രി പി രാജീവ്. ആഗസ്ത് മാസത്തിലാണ് കൊച്ചിയില്‍ പോളിപ്രൊപ്പിലീന്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് ചെയര്‍മാന്‍ ജി കൃഷ്ണകുമാറുമായി നടത്തുന്നത്.

ബിപിസിഎലിന്റെ റിഫൈനറിയിലാണ് ലോകോത്തര നിലവാരത്തിലുള്ള പോളി പ്രൊപ്പിലീന്‍ യൂണിറ്റും അനുബന്ധ വ്യവസായ യൂണിറ്റുകളും ആരംഭിക്കുന്നതിനായുള്ള ശ്രമങ്ങള്‍ നടന്നത്. ഇപ്പോഴിതാ 5000 കോടിയുടെ ബൃഹത്തായ പദ്ധതി 46 മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന ഉറപ്പ് കൂടി ലഭിച്ചിട്ടുണ്ടെന്ന് അദേഹം വ്യക്തമാക്കി.

മന്ത്രി പി രാജീവിനെറ ഫെയ്‌സ്ബുക്ക് കുറിപ്പ്

ആഗസ്ത് മാസത്തിലാണ് കൊച്ചിയില്‍ പോളിപ്രൊപ്പിലീന്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് ചെയര്‍മാന്‍ ജി കൃഷ്ണകുമാറുമായി നടത്തുന്നത്. ബിപിസിഎലിന്റെ റിഫൈനറിയിലാണ് ലോകോത്തര നിലവാരത്തിലുള്ള പോളി പ്രൊപ്പിലീന്‍ യൂണിറ്റും അനുബന്ധ വ്യവസായ യൂണിറ്റുകളും ആരംഭിക്കുന്നതിനായുള്ള ശ്രമങ്ങള്‍ നടന്നത്. ഇപ്പോഴിതാ 5000 കോടിയുടെ ബൃഹത്തായ പദ്ധതി 46 മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന ഉറപ്പ് കൂടി നമുക്ക് ലഭിച്ചിരിക്കുകയാണ്.

ദൈനംദിന ജീവിതത്തില്‍ നാം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്കാവശ്യമായ പോളി പ്രൊപ്പിലീന്‍ വലിയ തോതില്‍ ഈ യൂണിറ്റില്‍ നിന്ന് ഉല്‍പാദിപ്പിക്കാന്‍ സാധിക്കും. ബാഗുകള്‍, വീട്ടുപകരണങ്ങള്‍, ബോക്‌സുകള്‍, ഷീറ്റ്, പാക്കേജിങ്ങ് ഫിലിംസ് തുടങ്ങി നിരവധി അവശ്യസാധനങ്ങള്‍ നിര്‍മ്മിക്കുന്നതിന് ദക്ഷിണേന്ത്യയിലാകെ പോളി പ്രൊപ്പിലീന്‍ വിതരണം ചെയ്യാന്‍ ഈ യൂണിറ്റിന് സാധിക്കും. വളരെ പെട്ടെന്നുതന്നെ പദ്ധതിയുടെ പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പെട്രോകെമിക്കല്‍ വ്യവസായങ്ങളുടെ ഹബ്ബായി മാറുകയെന്ന കേരളത്തിന്റെ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ഏടാകും കൊച്ചിന്‍ റിഫൈനറിയില്‍ പൂര്‍ത്തിയാകുന്ന പുതിയ പ്ലാന്റ്. ബിപിസിഎലും അശോക് ലയ്ലന്റും കൊച്ചിന്‍ വിമാനത്താവളവും സംയുക്തമായി ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ആലോചനകളും നടന്നുവരുന്നുണ്ട്. ഒപ്പം തന്നെ കൊച്ചിന്‍ വിമാനത്താവളത്തിന് ആവശ്യമായ ജെറ്റ് ഇന്ധന നിര്‍മ്മാണ യൂണിറ്റുമായി ബന്ധപ്പെട്ടും ബിപിസിഎല്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തിന്റെയാകെ മുഖച്ഛായ മാറ്റുന്ന പദ്ധതികളിലൂടെ പെട്രോകെമിക്കല്‍ വ്യവസായങ്ങളുടെ ഹബ്ബായി മാറാനും നിരവധിയായിട്ടുള്ള മറ്റ് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും നമുക്ക് സാധിക്കും.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു