ഭാസ്‌കര കാരണവർ വധക്കേസ്: വിവാദങ്ങൾക്ക് ഒടുവിൽ ഷെറിൻ്റെ മോചനം മരവിപ്പിച്ച് സർക്കാർ

ഭാസ്‌കര കാരണവർ വധക്കേസിലെ ഒന്നാം പ്രതിയായ ഷെറിന് ശിക്ഷാ ഇളവ് നൽകി മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം തൽകാലത്തേക്ക് മരവിപ്പിച്ചു. മോചിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ഉയർന്ന പ്രതിഷേധവും ഷെറിൻ വീണ്ടും കേസിൽ പ്രതിയായതുമാണ് സർക്കാരിന്റെ മനംമാറ്റത്തിന് കാരണം. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിൻ്റെ ശിക്ഷ 14 വർഷമായി ഇളവ് ചെയ്യുകയായിരുന്നു.

ശിക്ഷാ കാലയളവ് 14 വർഷം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് ഷെറിന് ഇളവ് നൽകാൻ മന്ത്രിസഭയോഗം തീരുമാനിച്ചത്. മോചനം തടയണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും പരാതി ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഗവർണർ വിശദീകരണം ചോദിക്കാൻ സാദ്ധ്യത ഉണ്ടെന്നും സർക്കാരിന് സൂചന ലഭിച്ചു. പിന്നാലെയാണ് ഇപ്പോൾ തീരുമാനം മരവിപ്പിച്ചത്. ഭാസ്‌കര കാരണവരെ മകൻ്റെ ഭാര്യയായ ഷെറിൻ 2009 നവംബറിലാണ് കൊലപ്പെടുത്തിയത്.

ഷെറിന്റെ വഴിവിട്ട ബന്ധങ്ങളും പ്രണയങ്ങളും കാരണവർ അറിഞ്ഞതോടെയാണ് കൊലയ്ക്കുള്ല പദ്ധതി തയ്യാറാക്കിയത്. അമേരിക്കയിൽ നിന്ന് നാട്ടിലെത്തിയ കാരണവരെ ഉറക്കത്തിനിടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസിൽ ഷെറിന് പുറമെ ബാസിത്ത് അലി, നിഥിൻ എന്ന ഉണ്ണി, ഷാനു റഷീദ് എന്നിവരെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 2010 ജൂൺ 11ന് ആണ് കാരണവർ കൊലക്കേസിൽ വിധി വരുന്നത്. ജൂൺ 11 ന് ആണു മാവേലിക്കര അതിവേഗ കോടതി ശിക്ഷിച്ച് ഷെറിൻ പൂജപ്പുര സെൻട്രൽ ജയിലിലെത്തിയത്.

Latest Stories

പടക്കം, സ്ഫോടക വസ്തു,ഡ്രോൺ എന്നിവയ്ക്ക് കണ്ണൂർ ജില്ലയിൽ ഒരാഴ്ചത്തെ നിരോധനം

IPL 2025: ഇനി അറിഞ്ഞില്ല കേട്ടില്ല എന്ന് പറയരുത്, ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കാര്യത്തിലെ പുതിയ തീരുമാനം ഇങ്ങനെ; റിപ്പോർട്ട് നോക്കാം

ഞാന്‍ ഉടന്‍ തിരികെ വരും, പ്രതികാരം ചെയ്യും; യൂനുസിനെ വെല്ലുവിളിച്ച് ഷെയ്ഖ് ഹസീന; അവാമി ലീഗിനെ നിരോധിച്ച് ഇടക്കാല സര്‍ക്കാര്‍; ബംഗ്ലാദേശില്‍ വീണ്ടും രാഷ്ട്രീയ നീക്കം

'വെടിനിർത്തൽ ധാരണയിൽ ചർച്ച വേണം, പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണം'; പ്രധാനമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

'പാർട്ടി പിളർത്തിയവർ കോൺഗ്രസിൽ ഉണ്ട്, സണ്ണി ജോസഫിന് വെള്ളാപ്പള്ളിയുടെ സർട്ടിഫിക്കേറ്റിന്റെ ആവശ്യം ഇല്ല'; വിമർശിച്ച് ആന്റോ ആന്റണി

INDIAN CRICKET: രോഹിത് കളിക്കുന്ന പോലെ പുള്‍ഷോട്ട് കണ്ടത് ആ സൂപ്പര്‍താരത്തില്‍ മാത്രം, എന്ത് മനോഹരമായാണ് അവന്‍ അത് കളിക്കുന്നത്‌, തുറന്നുപറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം

ഇന്ത്യൻ തിരിച്ചടിയിൽ പാക് വ്യോമതാവളം തകർന്നു; ദൃശ്യങ്ങൾ പുറത്തുവിട്ട് പാക് മാധ്യമം ഡോൺ

കാർത്തിയോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു, ഹിറ്റ്-4ൽ കാർത്തിക്കായി വലിയ പദ്ധതികൾ ഒരുക്കും : നാനി

അഭ്യൂഹങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക; ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായി പൂര്‍ത്തിയാക്കി, ദൗത്യങ്ങള്‍ തുടരുന്നതായി വ്യോമസേന

IND VS ENG: നിങ്ങളെ എങ്ങനെ കുറ്റംപറയും, ഇതൊക്കെ കണ്ടാൽ ആരായാലും പേടിക്കും; കോഹ്‌ലിയെ ട്രോളി കൗണ്ടി ക്രിക്കറ്റ്; വീഡിയോ കാണാം