മോദിയോട് താരതമ്യപ്പെടുത്തി ഇളയരാജ അംബേദ്കറെ അപകീര്‍ത്തിപ്പെടുത്തി: മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ഭീം ആര്‍മി

ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര്‍ അംബേദ്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉപമിച്ചതിലൂടെ അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് സംഗീതജ്ഞന്‍ ഇളയരാജ നടത്തിയിരിക്കുന്നതെന്ന് ഭീം ആര്‍മി കേരള. ഹിന്ദുത്വ രാഷ്ട്രത്തിന്റെ വക്താവാണ് നരേന്ദ്ര മോദിയെന്നും ഭീം ആര്‍മി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

നുണകള്‍, അപരവിദ്വേഷങ്ങള്‍, വ്യാജ ബിരുദം, ഭരണഘടനാ വിരുദ്ധമായ നയങ്ങള്‍, ”വിഡ്ഢിത്തങ്ങള്‍ കൊണ്ടുമൊക്കെ കുപ്രസിദ്ധമായ നരേന്ദ്ര മോദിയെ രാജ്യത്തിന്റെ ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര്‍ അംബേദ്കറുമായി ഉപമിച്ചതിലൂടെ അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് സംഗീത സംവിധായകന്‍ ഇളയരാജ നടത്തിയിരിക്കുന്നത്.

ഈ രാജ്യത്ത് സംഭവിക്കാന്‍ സാധ്യതയുള്ള ഏറ്റവും വലിയ അപകടമായി ബാബാ സഹേബ് ചൂണ്ടി കാണിച്ചിരിക്കുന്നത് ഹിന്ദുത്വ രാഷ്ട്ര നിര്‍മിതിയാണ്. അതേ ഹിന്ദുത്വ രാഷ്ട്രത്തിന്റെ വക്താവാണ് നരേന്ദ്ര മോദിയും ഇവര്‍ പ്രതിനിധാനം ചെയ്യുന്ന സംഘപരിവാറും.”

അംബേദ്കര്‍ മുന്നോട്ടുവച്ച ആധുനിക ജനാധിപത്യത്തെയും സാമൂഹികനീതിയെയും അപ്പാടെ അട്ടിമറിക്കുകയും രാജ്യത്തെ പട്ടിണിയിലേക്കും വംശഹത്യകളിലേക്കും നയിച്ചുകൊണ്ടിരിക്കുകയുമാണ് നരേന്ദ്ര മോദിയെന്നും കുറിപ്പില്‍ കുറ്റപ്പെടുത്തി. അത്തരമൊരാളെ ഡോ. ബി.ആര്‍ അംബേദ്കറുമായി ഉപമിച്ച ഇളയരാജയുടെ പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. രാജ്യംകണ്ട ഏറ്റവും വലിയ വിദ്യാസമ്പന്നനും ജനാധിപത്യവാദിയുമായ അംബേദ്കറോട് കാണിച്ച അനീതിയുമാണിത്. ഇതിനാല്‍ ഇളയരാജ പ്രസ്താവന പിന്‍വലിക്കണമെന്നും ഇന്ത്യയിലെ ജനങ്ങളോട് മാപ്പുപറയണമെന്നും ഭീം ആര്‍മി കേരള ആവശ്യപ്പെട്ടു.

Latest Stories

ലോകസഭ തിരഞ്ഞെടുപ്പിലെ എന്‍ഡിഎ മുന്നേറ്റം പലരെയും ആകുലപ്പെടുത്തുന്നു; ബിഡിജെഎസ് എക്കാലത്തും ബിജെപിയുടെ പങ്കാളി; എന്‍ഡിഎ വിടുമെന്നത് വ്യാജ പ്രചരണമെന്ന് തുഷാര്‍

ചരിത്രത്തിന് തൊട്ടരികിൽ രാഹുൽ, രോഹിത്തിനും കോഹ്‌ലിക്കും സച്ചിനും സ്വന്തമാക്കാൻ സാധിക്കാത്ത അതുല്യ നേട്ടം; പ്രതീക്ഷയിൽ താരം

കോഹ്‌ലിക്ക് ഇപ്പോൾ ഉള്ളത് ഇപിഡിഎസ് സിൻഡ്രോം, അതാണ് അവനെ വലിയ സ്‌കോറിൽ എത്തുന്നതിൽ നിന്ന് തടയുന്നത്; വമ്പൻ വെളിപ്പെടുത്തലുമായി ഇതിഹാസം

BGT 2024: അവസാന മത്സരത്തിൽ ഞാൻ തിളങ്ങാൻ കാരണം ആ മൂന്ന് താരങ്ങളുടെ ഉപദ്ദേശം, അഹങ്കരിക്കരുതെന്നാണ് അവൻ പറഞ്ഞത്: ആകാശ് ദീപ്

കേരളത്തിന് നിരവധി വൈദ്യുതി ആവശ്യങ്ങള്‍; ജലവൈദ്യുത പദ്ധതികള്‍ക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിക്കണമെന്ന് മന്ത്രി; വാണിജ്യ നഷ്ടം കുറച്ചതിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍