പെരിയ ഇരട്ട കൊലപാതകം; കേസില്‍ പ്രതി ചേര്‍ത്തത് വസ്തുതകളുടെ പിന്‍ബലമില്ലാതെയെന്ന് കെ.വി കുഞ്ഞിരാമന്‍

പെരിയ ഇരട്ട കൊലപാതകകേസില്‍ തന്നെ പ്രതി ചേര്‍ത്തത് വസ്തുതകളുടെ പിന്‍ബലമില്ലാതെയാണെന്ന് ഉദുമ മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍ പറഞ്ഞു.
താന്‍ ഒരു ക്രിമിനല്‍ പശ്ചാത്തലമുള്ള ആളല്ല. ഇതുവരെയുള്ള രാഷ്ട്രീയ ജീവിതത്തില്‍ ഒരു തവണ പോലും ജാമ്യമില്ലാ വകുപ്പ് പ്രകാരം തനിക്കെതിരെ കേസ് എടുത്തിട്ടില്ല എന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

കേസില്‍ തന്നെ പ്രതി ചേര്‍ത്തതിന് പിന്നില്‍ ചില ഗൂഡലക്ഷ്യങ്ങള്‍ ഉണ്ട്. സി.പി.എമ്മിനെ കൊലയാളി പാര്‍ട്ടിയായി മുദ്രകുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സി.പി.എമ്മിനെ പ്രതിരോധത്തില്‍ ആക്കണമെന്ന താല്‍പ്പര്യത്തിന്റെ ഭാഗമായി നടത്തുന്ന അജണ്ടയാണ് ഇതെന്നും കുഞ്ഞിരാമന്‍ പറഞ്ഞു.

കോണ്‍ഗ്രസ് പുകമറ സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിലാണ്. പ്രതികളെ പൊലീസിന് മുന്നില്‍ ഹാജരാക്കുകയാണ് ചെയ്തത്. പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ ബലം പ്രയോഗിച്ച് ഇറക്കി കൊണ്ട് വന്നു എന്ന് പറയുന്നത് വസ്തുതാ വിരുദ്ധമായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ സി.പി.എം മുന്‍ എം.എല്‍.എയായ കെ.വി.കുഞ്ഞിരാമനെ സി.ബി.ഐ കഴിഞ്ഞ ദിവസം പ്രതിചേര്‍ത്തിരുന്നു. കേസിലെ പ്രതികളെ കുഞ്ഞിരാമന്‍ സഹായിച്ചതായാണ് സിബിഐയുടെ കണ്ടെത്തല്‍. 21 ആം പ്രതിയാണ് കുഞ്ഞിരാമന്‍.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു